ക്യൂട്ട് ലുക്കിൽ ഇഷാനി കൃഷ്ണ..!! ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവച്ച വീഡിയോ കാണം..!

2104

സോഷ്യൽ മീഡിയ ലോകത്ത് ഏറെ സജീവമായ താരകുടുബമാണ് നടൻ കൃഷ്ണ കുമാറിന്റെ. ഒരു കാലത്ത് സിനിമകളിൽ നിറസാന്നിധ്യമായിരുന്ന അഭിനേതാവായിരുന്നു കൃഷ്ണ കുമാർ. ഇപ്പോൾ ബിഗ്സ്‌ക്രീനിൽ അത്ര സജീവമല്ലെങ്കിലും മലയാള പരമ്പരകളിൽ വേഷമിട്ടു നടൻ പ്രേഷകരുടെ മുന്നിൽ എത്താറുണ്ട്.

മികച്ച അഭിനേതാവ് എന്നതിലുപരി കുടുബസ്നേഹി കൂടിയാണ് കൃഷ്ണ കുമാർ. നാല് പെണ്മക്കളാണ് നടൻ കൃഷ്ണ കുമാറിനുള്ളത്. മൂത്ത മകളും ഇളയ മകളും ഇതിനോടകം തന്നെ തന്റെ പിതാവിന്റെ പാത തുടർന്നിരിക്കുകയാണ്. ഇളയ മകളായ ഇഷാനിയും സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു.

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ വൻ എന്ന സിനിമയിലൂടെ ഒരു സുപ്രധാരണ കഥാപാത്രവും ഇഷാനി കൈകാര്യം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ഒരു പ്രേക്ഷക പിന്തുണയാണ് ഇഷാനിയക്കുള്ളത്. സ്വന്തമായി ഒരു യോട്യൂബ് വ്ലോഗ് വരെ താരം നടത്തി കൊണ്ടു പോകുന്നുണ്ട്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇരുവർക്കും സിൽവർ പ്ലേ ബട്ടൺ ലഭ്യമാകുന്നത്. ഇൻസ്റ്റാഗ്രാമിൽ പുതിയ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് ഇഷാനി ആരാധകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ ഇഷാനിയുടെ മറ്റൊരു വീഡിയോയാണ് വൈറലാവുന്നത്.

ഈ ലോക്ക്ഡൌൺ കാലത്ത് വീട്ടിൽ ചുമ്മാ ഇരിക്കാതെ വീടിന്റെ പുറത്ത് നടക്കാൻ ഇറങ്ങിയ വീഡിയോയാണ് ഇഷാനി ആരാധകരുമായി പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ തന്നെ ഏകദേശം ലക്ഷകണക്കിന് ഫോള്ളോവർസാണ് ഇഷാനിയ്ക്കുള്ളത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.