കിടിലൻ ഡാൻസുമായി ബിഗ് ബോസ് താരം അലക്സാണ്ട്ര ജോൺസൺ..!

1047

ലോകമെമ്പാടും പ്രേഷകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഇന്ത്യയിൽ ആദ്യമായി ഹിന്ദി പതിപ്പിലാണ് ഇറങ്ങിയതെങ്കിലും പിന്നീട് പല ഭാക്ഷകളിൽ റിയാലിറ്റി ഷോ അവതരിപ്പിക്കുകയാണ്. ഹിന്ദിയിൽ നടൻ സൽമാൻ ഖാൻ അവതാരകനായി എത്തുമ്പോൾ മലയാളത്തിൽ മലയാള സിനിമയുടെ താരരാജാവായ മോഹൻലാലാണ് അവതാരകനായി എത്തുന്നത്.

ഇതിനോടകം തന്നെ മൂന്നു സീസൺ കഴിഞ്ഞിരിക്കുകയാണ്. രണ്ട് സീസണും കോവിഡ് ബാധിച്ചതോടെ നിർത്തിവെക്കേണ്ടി വന്നിരുന്നു. ബിഗ്ബോസ് സീസൺ ടുയിലെ മലയാളികളുടെ ഹൃദയത്തിൽ ഒരു സ്ഥാനം. നേടിയ മത്സരാർത്ഥിയായിരുന്നു അൽസാന്ദ്ര ജോൺസൻ. വലിയ ഒരു പ്രേക്ഷക പിന്തുണ ലഭിച്ചത് കൊണ്ട് മികച്ച. രീതിയിലായിരുന്നു താരം മത്സരംരിച്ചത്.

കോഴിക്കോട് സ്വേദേശിയായ അൽസാന്ദ്ര ഒരു വിമാന കമ്പനിയിൽ എയർ ഹോസ്റ്റസായിരുന്നു ജോലി ചെയ്തിരുന്നതാണ്. അതിന്റെടയിൽ ഒരു ഡാൻസ് അക്കാദമിയിൽ നിന്നും നൃത്തത്തിന് പലിശീലനവും താരം അഭ്യസിച്ചിരുന്നു. പിന്നീടായിരുന്നു ബിഗ്‌ബോസിലേക്കുള്ള തന്റെ വരവ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വീട്ടിലെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് അൽസാന്ദ്രയുടെ ഒരു വീഡിയോയാണ്. അതീവ ഉത്സാഹത്തോടെ നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

വീഡിയോക്കൊപ്പം താരം പങ്കുവെച്ച അടിക്കുറിപ്പും മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. താരം കുറിച്ച പൂർണ രൂപം ഇങ്ങനെ ” പെട്ടന്ന് ലോക്ക്ഡൌൺ മാറ്റിയില്ലെങ്കിൽ ഒരു വലിയ ഡാൻസർ ആയി മാറിയാലോ എന്നാണ് എന്റെ പേടി”. ഇരുപത്തിയേട്ട് സെക്കന്റ്‌ നീളുന്ന ഈ വീഡിയോയ്ക്ക് ലഭിച്ചത് അനവധി ലൈക്‌സും കമെന്റ്സുമാണ്.