സാരിയിൽ സുന്ദരിയായി രമ്യ പണിക്കർ..! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..!

811

മോഡൽ മേഖലയിലൂടെ സിനിമയിലേക്ക് കടന്ന ഒരുപാട് താരങ്ങളാണ് മലയാള സിനിമയുടെ ഭാഗമായത്. അത്തരത്തിൽ ഉൾപ്പെടുന്ന അഭിനേതാക്കളിൽ ഒരാളാണ് രമ്യ പണിക്കർ. നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് രമ്യ തന്റെ പ്രിയ ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും അഭിനയ എല്ലാ സിനിമയും താരം ഏറെ ജനശ്രെദ്ധ നേടിയിരുന്നു.

ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥാ, ഒരേ മുഖം തുടങ്ങിയ സിനിമകളിൽ താരം തിളങ്ങിയിരുന്നു. വളരെ മികച്ച പ്രകടനമാണ് രമ്യയ്ക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും കൈകാര്യം ചെയുന്നത്. അതിനപ്പുറം ഏറ്റവും കൂടുതൽ കാണികൾ ഉള്ള ഒരു പരിപാടിയാണ് ബിഗ്ബോസ്. ബിഗ്ബോസ് മൂന്നാം പതിപ്പിൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു.

ചില കരണങ്ങാൽ പകുതി വെച്ച് താരത്തിനു പോകേണ്ടി വന്നുവെങ്കിലും ശക്തമായ ഒരു തിരിച്ചു വരവായിരുന്നു പിന്നീട് രമ്യയ്ക്ക് ഉണ്ടായത്. പ്രേക്ഷകരിൽ നിന്നും മികച്ച പിന്തുണ ലഭിച്ചത് കൊണ്ട് ഒരുപാട് ദിവസങ്ങൾ താരത്തിനു മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. ഒരു മോഡൽ എന്ന കാഴ്ചപ്പാടിൽ അനേകം ഫോളോവർസാണ് നടിയെ സോഷ്യൽ മീഡിയകളിൽ ഫോള്ളോ ചെയ്യുന്നത്.

വളരെ പെട്ടന്നാണ് നടി പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കിടയിൽ തരംഗമാകുന്നത്. എന്നാൽ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് നടിയുടെ മറ്റൊരു ചിത്രമാണ്. നാടൻ വേഷത്തിൽ അതിസുന്ദരിയായി എത്തിയ രമ്യയുടെ ചിത്രങ്ങൾ അതിമനോഹരമായി പകർത്തിരിക്കുന്നത് ഫോട്ടോഗ്രാഫർ ദിലീപാണ്. ചുരുങ്ങിയ സമയം കൊണ്ട് രമ്യയുടെ പുതിയ ചിത്രം ആയിരകണക്കിന് ആളുകളിൽ എത്തുകയായിരുന്നു.