സാരിയിൽ സുന്ദരിയായി സരയൂ മോഹൻ..!! താരതിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..!

194

മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹൻ. നായികയായും സഹനടിയായും സരയു തിളങ്ങിട്ടുണ്ട്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ അഭിനയിക്കാൻ തകർക്കാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. 2006ൽ പുറത്തിറങ്ങിയ ദിലീപ് ഏറെ തിളക്കമേറിയ സിനിമയായ ചക്കരമുത്ത് എന്നാ സിനിമയിലൂടെയാണ് സരയു മോഹൻ സിനിമയിൽ എത്തുന്നത്.

വെറുതെ ഒരു ഭാര്യ, കപ്പൽ മുതലാളി, റേഡിയോ, നിദ്ര, ചേകവർ, ഫോർ ഫ്രണ്ട്‌സ്, കരയിലേക്ക് ഒരു കടൽ ദൂരം, സഹസ്രം, കന്യാകുമാറി എക്സ്പ്രസ്സ്‌, കർമയോദ്ധ, ഹൗസ്ഫുൾ, മണി ബാക്ക് പോളിസി തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷം ചെയ്യുവാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. മലയാള പരമ്പരകളിൽ നിറസാന്നിധ്യമായത് കൊണ്ട് ഒരുപാട് ആരാധകരെയാണ് നടി സ്വന്തമാക്കിരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇളക്കി മറയ്ക്കുന്നത് സരയുവിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ്.

വീഡിയോയിൽ സാരീ ധരിച്ച് അതിസുന്ദരിയായ സരയു മോഹനെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. സിറാജ് നാസറാണ് അതിമനോഹരമായി വീഡിയോ പകർത്തിയിരിക്കുന്നത്. വസ്ത്രം ഒരുക്കിരിക്കുന്നത് ആത്മ സിഗനേച്ചർസാണ്. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് സേതു ലക്ഷ്മിയാണ്. ഒരു ഷൂട്ടിന്റെ ഓർമ്മ എന്നാ അടിക്കുറിപ്പിലൂടെയാണ് താരം വീഡിയോ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചിരിക്കുന്നത്.