മേക്കപ്പ് ഇടാതെ സാരിയിൽ സുന്ദരിയായി നിമിഷ സജയൻ..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..!!

8008

ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ തോണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയൻ. ശ്രീജ എന്നാ കഥാപാത്രമായിരുന്നു നിമിഷ സിനിമയിൽ വേഷമിട്ടത്.

മലയാളി ആണെങ്കിലും ജനിച്ചതും പഠിച്ചതും ബോംബെയിലാണ്. മലയാളികള നിമിഷയെ കണ്ടിരിക്കുന്നത് നാടൻ കഥാപാത്രങ്ങളിലൂടെയാണ്. വളർന്നത് മുംബൈയിലായത് കൊണ്ട് തന്നെ അത്യാവശ്യം നല്ല മോഡേൺ തന്നെയാണ് നിമിഷ സജയൻ. ഇന്നുവരെ മോഡേൺ വേഷത്തിൽ നിമിഷയെ മലയാളികൾ കണ്ടിട്ടില്ല.

മോഡേൺ ആണെങ്കിലും മേക്കപ്പിനോട് നടിയ്ക്ക് താത്പര്യമില്ലെന്ന് താരം പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. മേക്കപ്പ് ഇല്ലാതെ ഒരു നടിമാരും ആരാധകരെ കാണാൻ സോഷ്യൽ മീഡിയയിൽ എത്താറില്ല. എന്നാൽ മറ്റ് നടിമാരിൽ നിന്നും ഏറെ വേറിട്ടാണ് നിമിഷ ആരാധകരുടെ മുന്നിൽ എത്താറുള്ളത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് തന്റെ ഏറ്റവും പുതിയ ചിത്രമാണ്. ഗൃഹലക്ഷ്മി കവർ ഫോട്ടോക് പകർത്തിയ ചിത്രങ്ങളാണ് ഇവ. ഫോട്ടോഷൂട്ടിൽ സാരിയിൽ അതിസുന്ദരിയായിട്ടാണ് താരത്തെ കാണാൻ സാധിക്കുന്നത്. ഈ ഫോട്ടോഷൂട്ടിലും മേക്കപ്പ് ഇടാതെയാണ് ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങളുടെ മെക്കിങ് വീഡിയോ കാണാം.

ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും മികച്ച പ്രേക്ഷക പിന്തുണയാണ് മലയാളികളിൽ നിന്നും ലഭിക്കുന്നത്. അഭിനയിച്ച എല്ലാ സിനിമകളും വൻ വിജയമായിരുന്നു നേടിയത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായിരുന്നു നായാട്ട്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി സിനിമയിൽ അരങേറിയത്.