റീൽസിൽ മനോഹര നൃത്ത ചുവടുകൾ പങ്കുവച്ച് നടി നിരഞ്ജന അനൂപ്..!!

1134

രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ കേന്ദ്രപാത്രമായി എത്തിയ ലോഹം എന്ന സിനിമയിലൂടെയാണ് നിരഞ്ജന അനൂപ് അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല നൃത്ത മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ ആദ്യ സിനിമയിലൂടെ ഏറെ ജനശ്രെദ്ധ നേടിയതിനു ശേഷം വേഷമിടുന്നത് മമ്മൂട്ടി നായകനായി അരങേറിയ പുത്തൻ പണം എന്ന ചലചിത്രത്തിലൂടെയാണ്.

തന്റെ ആദ്യ രണ്ട് സിനിമയും മലയാളത്തിലെ താരരാജക്കാമാരോടപ്പം. അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് നിരഞ്ജന. പിന്നീട് ആസിഫ് അലി തകർത്ത് അഭിനയിച്ച ബിടെക് എന്ന സിനിമയിലൂടെ ശക്തമായ കഥാപാത്രത്തിന്റെ ഭാഗമാകുവാൻ നിരഞ്ജനയ്ക്ക് സാധിച്ചു.

വർഷങ്ങളായി ഭരതനാട്യം, കുച്ചിപ്പുടിയിലും പലിശീലിക്കുന്ന ഒരു വ്യക്തിയാണ് നടിയായ നിരഞ്ജന. സോഷ്യൽ മീഡിയയിൽ സജീവമായ ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട വീഡിയോയും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് താരം ഇൻസ്റ്റാഗ്രാം റീൽസിലൂടെ പങ്കുവെച്ച പുത്തൻ വീഡിയോയാണ്.

കുളിച്ചാ കുതാളം എന്നാ ഗാനത്തിനു അതിമനോഹരമായ ചുവടുകളാണ് കാഴ്ചവെച്ച് കൊണ്ടാണ് നിരഞ്ജന ഇത്തവണ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഏഴ് ലക്ഷത്തോളം കാണികളാണ് ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് നിരഞ്ജന അനൂപ്. തന്റെ ഏറ്റവും പുതിയ സിനിമകൾക്ക് വേണ്ടി ഏറെ ആകാംഷയോടെ ഇരിക്കുകയാണ് മലയാളി പ്രേഷകർ.