കഠിനമായ വർക്കൗട്ട് വീഡിയോ ആരാധകർക്ക് പങ്കുവച്ച് രശ്മിക മന്ദാന..! വീഡിയോ കാണാം..

3140

കന്നഡ തെലുങ്ക് സിനിമകളിലൂടെ മലയാളികളുടെ അടക്കം നിരവധി സിനിമ പ്രേമികളുടെ മനം കവർന്ന നടിയാണ് രശ്മിക മന്താന. ചുരുക്കം ചില സിനിമകൾ കൊണ്ട് മാത്രമാണ് രശ്മിക സിനിമ ജീവിതത്തിൽ നടി എന്നാ നിലയിൽ വിജയം കൈവരിച്ചത്. 2016ൽ പുറത്തിറങ്ങിയ കന്നട സിനിമയായ കിറിക്ക് പാർട്ടി എന്നാ ചലചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയത്തിലേക്ക് ചുവട് വെക്കുന്നത്.

എന്നാൽ വിജയ് ദേവരാൻകൊണ്ട കേന്ദ്ര കഥാപാത്രമായി എത്തിയ ഗീതഗോവിന്ദം എന്നാ സിനിമയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. പിന്നീട് നടി അഭിനയിച്ച മിക്ക സിനിമകളും വൻ വിജയമായിരുന്നു നേടിയത്. തെലുങ്ക് സിനിമകളിൽ മാത്രമല്ല തമിഴ് സിനിമ പ്രേഷകരെ വരെ ഞെട്ടിച്ചു കൊണ്ട് പുറത്തിറങ്ങിയ സിനിമയായിരുന്നു സുൽത്താൻ.

രശ്മികയുടെ ആദ്യ തമിഴ് സിനിമ എന്നാ നിലയിൽ ഇരുകൈകൾ നീട്ടിയാണ് സിനിമ പ്രേമികൾ സ്വീകരിച്ചത്. ചിത്രത്തിൽ കാർത്തയുടെ നായികയായിട്ടാണ് നടി അരങേറുന്നത്. മികച്ച അഭിനയ പ്രകടനമായിരുന്നു സിനിമയിൽ കാഴ്ചവെച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ തന്നെ പതിനേഴു ലക്ഷം ഫോള്ളോവർസാണ് രശ്മികയെ ഫോള്ളോ ചെയുന്നത്. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് മില്യൺ അടിക്കുന്നത്. ഇപ്പോൾ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ജിമ്മിൽ വ്യായാമം ചെയ്യുന്ന ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

ഏകദേശം പതിനാല് ലക്ഷം കാണികൾ ഇതിനോടപ്പം തന്നെ വീഡിയോ കണ്ടിരിക്കുകയാണ്. രശ്മികയുടെ പുറത്തിങ്ങാൻ അനേകം സിനിമകളാണ് നിലവിൽ ഉള്ളത്‌. അതിലെ പ്രധാന ഒരു സിനിമയാണ് പുഷ്പ. അല്ലു അർജുനാണ് നായകനായി എത്തുന്നത്. ചിത്രത്തിൽ സുപ്രധാരണ വേഷം രശ്മികയും കൈകാര്യം ചെയുന്നുണ്ട്.