സാരിയിൽ ക്യൂട്ടായി നടി മാനസ രാധാകൃഷ്ണൻ..!! താരം റീൽസിൽ പങ്കുവച്ച വീഡിയോ കാണാം..!!

1455

ബാലതാരമായിട്ട് സിനിമയിലേക്ക് അരങേറി പിന്നീട് മലയാളികളുടെ മനം കവർന്ന എറണാകുളം സ്വേദേശിയും നടിയുമാണ് മാനസ രാധാകൃഷ്ണൻ. ചെറുപ്പം മുതലേ അഭിനയ ജീവിതത്തിൽ നടി സജീവമാണ്. 2008ൽ പുറത്തിറങ്ങിയ കണ്ണുനീറിനും മധുരം എന്നാ മലയാള ചലചിത്രത്തിലൂടെയാണ് മാനസ രാധാകൃഷ്ണൻ പ്രേഷകരുടെ മുന്നിൽ എത്തുന്നത്.

ബാലതാരമായി സിനിമയിൽ എത്തി ഇപ്പോൾ നായിക കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയ്യുന്ന നടിയായി മാറിയിരിക്കുകയാണ് മാനസ. വില്ലാളി വീരൻ, ടിയാൻ, ഉറിയടി, വികടകുമാരൻ, ചിൽഡ്രൻസ് പാർക്ക്‌, കാറ്റു, ക്രോസ്സ്റോഡ്സ് തുടങ്ങിയ സിനിമകളിൽ നായികയായും മറ്റ് കഥാപാത്രങ്ങളുമായി താരം തിളങ്ങിട്ടുണ്ട്.

അഭിനയത്തിൽ മാത്രമല്ല സിനിമാറ്റിക് ഡാൻസ്, മോഡൽ, അവതാരിക തുടങ്ങിയ മേഖലയിലും നടിയ്ക്ക് നല്ല പ്രാവീണ്യം ഉണ്ട്. ഫേസ്ബുക്കിനെക്കാളും ഇൻസ്റ്റാഗ്രാമിലാണ് താരം ഏറെ സജീവം. ഒരുപാട് ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ മാനസ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാനസ പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വീഡിയോയിൽ സാരീ അണിഞ്ഞു അതിസുന്ദരിയായ മാനസയെയാണ് കാണാൻ സാധിക്കുന്നത്. സാധാരണ നടി നാടൻ വേഷങ്ങളും അതിനോടപ്പം തന്നെ ഗ്ലാമർ വേഷങ്ങളിലുമാണ് എത്താറുള്ളത്. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലായി. ഇതിനുമുമ്പും നടി പങ്കുവെച്ചിട്ടുള്ള ഓരോ പോസ്റ്റും ആരാധകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്.