കിടിലൻ ഡാൻസുമായി നടി പാർവതി അരുൺ..!! താരം റീൽസിൽ പങ്കുവെച്ച വീഡിയോ കാണാം..!!

10511

അരുൺ വൈഗ ഒരുക്കിയ ചെമ്പരത്തിപ്പൂ എന്നാ ചലചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത നടിയാണ് പാർവതി അരുൺ. പിന്നീട് ബാലചന്ദ്രൻ സംവിധാനം ചെയ്ത എന്നാലും ശരത്ത് സിനിമയിൽ നായികയായി തുടക്കം കുറിച്ചത്. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും അനേകം ആരാധകരെ താരം സ്വന്തമാക്കിയിരുന്നു.

മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമ ഇൻഡസ്ട്രിയിലും തന്റെതായ സ്ഥാനം പാർവതി അരുൺ നിലനിർത്തിട്ടുണ്ട്. ശ്യാം പ്രവീൺ സംവിധാനത്തിലൂടെ പുറത്തിറങ്ങിയ മെമ്മറീസ് എന്ന തമിഴ് സിനിമയിലും അരങേറി. അഭിനയതത്തിൽ മാത്രമല്ല മോഡൽ മേഘയിലും പാർവതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഗ്ലാമർ ഫോട്ടോഷോട്ട് പങ്കുവെച്ച് കൊണ്ട് ആരാധകരുടെ ഇടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുമ്പ് താരം പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് വീഡിയോ മലയാളികൾ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്. ഏകദേശം ഒരു ലക്ഷത്തോളം ഫോള്ളോവർസുള്ള ഇൻസ്റ്റാഗ്രാം പേജാണ് നടി ഉപയോഗിക്കുന്നത്.

എന്നാൽ ഇപ്പോൾ പാർവതി പങ്കുവെച്ച അടിപൊളി ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അതിഗംഭീരമായിട്ടാണ് പാർവതി ഓരോ ചുവടുകൾ വെക്കുന്നത്. ആയിരകണക്കിന് ലൈക്സും ലക്ഷകണക്കിന് കാണികളെയാണ് ലഭിച്ചത്. പാർവതി ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ആരാധകർ.