കിടിലൻ ഡാൻസുമായി റീൽസ് വീഡിയോ പങ്കുവച്ച് നടി ദീപ്തി സതി..!!

2060

ലോക്കഡോൺ ആയതോടെ നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പുത്തൻ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. ഒരുപാട് വീഡിയോകളാണ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ദീപ്തി സതി.

അധിക സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും മികച്ച പ്രേക്ഷക പിന്തുണയാണ് നടിയ്ക്കുള്ളത്. 2015ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നീന എന്നാ സിനിമയിലൂടെയാണ് ദീപ്തി അരങേട്ടം കുറിച്ചത്. എന്നാൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ പുള്ളിക്കാരൻ സ്റ്റാറ എന്നാ സിനിമയിൽ നായികയായി ദീപ്തി തിളങ്ങിയിരുന്നു.

ഈ മലയാള ചലച്ചിത്രത്തിലൂടെയാണ് ദീപ്തി മലയാളികൾക്കിടയിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. മലയാളത്തിൽ മാത്രമല്ല കന്നട തെലുങ്ക് സിനിമകളിലും നടിയ്ക്ക് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിരുന്നു. 2012ലെ മിസ്സ്‌ കേരളത്തിൽ ജേതാവും കൂടിയാണ് ദീപ്തി സതി. അഭിനയതത്തിൽ മാത്രമല്ല നൃത്തം, മോഡൽ മേഖലയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യയിൽ നിന്നും അനവധി ആരാധകരാണ് തന്നെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോ ചെയുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു ഡാൻസ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. നർത്തകനും സിനിമട്ടോഗ്രാഫറുമായ നീരവ് ഭവ്ളേച്ചയും നടിയായ ദീപ്തിയും ഒന്നിച്ചാണോ ഇത്തവണ ഡാൻസ് കളിക്കുന്നത്. ചമക്ക് ച്ചല്ലോ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുകൾ വെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാം റീൽസിൽ വൈറലാവുകയായിരുന്നു.