കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി രേഖ രതീഷ്..!!

775

പരസ്പരം എന്നാ മലയാള പരമ്പരയിലൂടെ സുപരിചിതയായ നടിയാണ് രേഖ രതീഷ്. സീരിയലിൽ അമ്മായിമ കഥാപാത്രമായിരുന്നു രേഖ കൈകാര്യം ചെയ്തിരുന്നത്. തന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും അമ്മ, അമ്മായിമ തുടങ്ങിയവാണ്. കുട്ടികാലം മുതലേ അഭിനയ ജീവിതത്തിലേക്ക് കടന്ന താരങ്ങളിൽ ഒരാളാണ് രേഖ.

ആരാധകർക്ക് വേണ്ടി തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും നടി പങ്കുവെച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. അഭിനയത്രി എന്നതിലുപരി മികച്ച മോഡലും കൂടിയാണ് രേഖ. തന്റെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്.

എന്നാൽ ഇത്തവണ രേഖ വേറെയൊരു ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ടാണ് ആരാധകരുടെ മുമ്പാകെ എത്തിയിരിക്കുന്നത്. ബ്ലിസ് ഫിലിം മേക്കർസിനു വേണ്ടിയാണ് മോഡലായി താരം ഈ പ്രാവശ്യം അരങേറിയത്. വെള്ള ഷർട്ട്‌ ധരിച്ച് ലൈം ജ്യൂസ്‌ പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അഭിപ്രായങ്ങളുമായി ഒരുപാട് പേരാണ് കമെന്റ് ബോക്സിൽ എത്തുന്നത്.

ഇതിനു മുമ്പും നടി പങ്കുവെച്ച പല ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ തരംഗം ഉണ്ടാക്കിട്ടുണ്ട്. താരം ആദ്യമായി അരങേറിയത് തമിഴ് പരമ്പരയിലൂടെയാണ്. പിന്നീട് തന്നെ കൈപിടിച്ചു ഉയർത്തിയത് നടൻ ക്യാപ്റ്റൻ രാജുവായിരുന്നു. ഇതിനോടകം തന്നെ മലയാളത്തിലെ നിരവധി പരമ്പരകളുടെ ഭാഗമാകുവാൻ രേഖയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.