സോഷ്യൽ മീഡിയയിൽ വൈറലായി നടി ജൂവൽ മേരി എൻജോയ് എൻജമി കവർ സോങ്ങ്..! പാടിയതും താരം തന്നെ..!

1752

ഓരോ ദിവസം കഴിയുമ്പോളും നിരവധി പുതിയ യൂട്യൂബ് ചാനലുകളാണ് കാണികളുടെ മുമ്പാകെ എത്തുന്നത്. പലരും ഇതിനോടകം മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ജൂവൽ മേരി പാടിയ ഗാനമാണ്. എൻജോയ് എൻജോയ്മിക്ക് ഗാനത്തിൽ മറ്റൊരു പതിപ്പിലാണ് ജുവൽ മേരി ആരാധകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.

പുതിയ ഒരു യൂട്യൂബ് ചാനൽ തുടങ്ങതിന്റെ ഭാഗമായിട്ടാണ് ജൂവൽ കവർ ഗാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വീഡിയോയോടപ്പം പങ്കുവെച്ച കുറിപ്പും മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. വ്യത്യസ്ത ഗാനം സൃഷ്ടിച്ച ധീയോടും അറിവിനോടും സ്നേഹം അറിയിക്കുന്നു എന്നാണ് ഇതിനോടൊപ്പം പങ്കുവെച്ച കുറിപ്പ്.

കാലതിനപ്പുറം നിലനിൽക്കുന്ന ഗാനമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഗാനം നിർമ്മിക്കാൻ സഹായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഗാനം എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു” എന്നാണ് താരം കുറിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് തന്റെ വീഡിയോ ഗാനം വൈറലായത്. ജൂവലിനോടപ്പം പാട്ട് പാടിയത് അർജുൻ ഉണ്ണികൃഷ്ണനായിരുന്നു.

താരത്തിനു ഇങ്ങനെ ഒരു കഴിവ് ഉണ്ടോ എന്ന് തുടങ്ങി ഒരുപാട് രസകരമായ കമെന്റ്സാണ് തന്റെ വീഡിയോയ്ക്ക് ലഭിച്ചത്. ഏറെ പേരും അത്ഭുതത്തോടെയാണ് പ്രതികരിച്ചത്. സംഗീതത്തിൽ പേര് കേട്ട സംവിധായകനായ കൈലാസ് മേനോൻ അടക്കം അനേകം പേരാണ് പ്രശംസകളുമായി രംഗത്ത് എത്തിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടുന്നത്. പിന്നീട് മമ്മൂക്ക നായകനായി എത്തിയ പത്തെമാരിയിലും താരം പ്രേത്യക്ഷപെട്ടിരുന്നു.