സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി സൗഭാഗ്യ വെങ്കിടേഷ്..!!

28908

നടിയും നർത്തകിയുമായ താരകല്യാണിയുടെ ഏക മകളാണ് സൗഭാഗ്യ വെങ്കിദേഷ്. ഒരുപാട് നല്ല സിനിമകളും മലയാള പരമ്പരകളുമാണ് താരകല്യാണി ആരാധകർക്ക് വേണ്ടി സമ്മാനിച്ചത്. അമ്മ സിനിമയിൽ സജീവമാണെങ്കിൽ മകൾ സോഷ്യൽ മീഡിയയിൽ ഏറെ നിറസാന്നിധ്യമാണ്. അതുകൊണ്ട് തന്നെ അമ്മയെ പോലെ അനേകം ആരാധകരാണ് സൗഭാഗ്യയ്ക്കും ഉള്ളത്.

ഡബ്സ്മാഷിലൂടെയാണ് താരം വൈറലാവുന്നത്. ഒരുകാലത്ത് ഡബ്സ്മാഷിന്റെ രാഞ്ജി എന്നാണ് സൗഭാഗ്യയെ വിളിക്കപ്പെട്ടിരുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസ് ഭരിക്കുന്നത് സൗഭാഗ്യ എന്ന് വേണമെങ്കിൽ പറയാം. ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന ചക്കപഴത്തിലെ പ്രധാന കഥാപാത്രമായിരുന്ന അർജുൻ സോശേഖരാണ് സൗഭാഗ്യ ജീവിത പങ്കാളിയാക്കിരിക്കുന്നത്.

ഒരുപാട് നാളത്തെ സൗഹൃദത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചു ജീവിക്കാൻ. തീരുമാനിച്ചത്. ആരാധകരുടെ പ്രിയങ്കരിയായ സൗഭാഗ്യ ഇപ്പോൾ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് രംഗത്ത് എത്തിയിരിക്കുന്നത്. തനി നാടൻ വേഷമായ സാരീ ധരിച്ചാണ് താരം ഗാനത്തിനു ചുവടുകൾ വെക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് അനേകം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

ഒരുപാട് നല്ല രസകരമായ കമെന്റ്സും വീഡിയോയുടെ ചുവടെ കാണാൻ സാധിക്കുന്നതാണ്. ഇതിനുമുമ്പും താരം ചിത്രങ്ങളും വീഡിയോകളും ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. പല പോസ്റ്റുകളും വിവാദങ്ങൾക്ക് വഴി ഉണ്ടാക്കിട്ടുണ്ടെങ്കിലും മിക്കതും വൈറലാവുകയായിരുന്നു. മിക്ക വീഡിയോകളിലും തന്റെ ഭർത്താവായ അർജുനുമുണ്ട്.