പരിസ്ഥിതി ദിനത്തിൽ തൻ്റെ ചെടികളുടെ ചിത്രങ്ങൾ പങ്കുവച്ച് നടി മാളവിക നായർ..!!

371

ബാലതാരമായി സിനിമയിൽ എത്തി മലയാളികളുടെ മനം കവർന്നെടുത്ത നടിയാണ് മാളവിക. 2006ൽ മുതൽ അഭിനയ ജീവിതത്തിൽ സജീവമാണ്. മലയാള പരമ്പരകളിലൂടെയാണ് താരം. ബിഗ്സ്ക്രീനിലേക്ക് എത്തുന്നത്. 2006ൽ പുറത്തിറങ്ങിയ കറുത്ത പക്ഷികൾ എന്നാ സിനിമയിലൂടെയാണ് മാളവിക സിനിമ രംഗത്തേക്ക് എത്തുന്നത്.

ബാല കഥാപാത്രം അടക്കം നിരവധി വേഷങ്ങളാണ് മാളവിക ഇതുവരെ ആരാധകർക്ക് വേണ്ടി സമ്മാനിച്ചത്. മികച്ച ബാലതാരത്തിനുള്ള ഒരുപാട് പുരസ്‌കാരങ്ങൾ താരം ഏറ്റുവാങ്ങിട്ടുണ്ട്. ജോർജേട്ടൻസ് പൂരം, ഇത്ര മാത്രം, ദി റിപ്പോർട്ടർ, നോട്ടി പ്രൊഫസർ, മായ ബസാർ, യെസ് യൂർ ഹൊനൗർ തുടങ്ങി ഒട്ടേറെ സിനിമകളിൽ താരം തിളങ്ങിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് മാളവികയുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് പ്രേഷകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാറുണ്ട്. മറ്റ് നടിമാരെ പോലെ ഇൻസ്റ്റാഗ്രാമിൽ അധികം ഫോള്ളോവർസ് ഇല്ലെങ്കിലും താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്.

ഇത്തവണ മറ്റുള്ളവർ നടിയെ മാതൃകയാക്കേണ്ട ചിത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. തന്റെ വീട്ടിൽ കൃഷി ചെയ്യുന്ന ചിത്രങ്ങാളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പച്ചപ്പുകൾ നിറഞ്ഞ സ്ഥലത്ത് നിന്നും പച്ച സാരി ധരിച്ചാണ് മാളവിക ക്യാമറ കണ്ണുകളുടെ മുന്നിൽ എത്തിയിരിക്കുന്നത്. നായർ സുചിത്രയാണ് ചിത്രങ്ങൾ അതിമനോഹരമായി പകർത്തിരിക്കുന്നത്.