സാരിയിൽ കിടിലൻ ഡാൻസുമായി നടി വിമല രാമൻ..!! വീഡിയോ കാണാം..

81

ഓസ്ട്രേലിയയിലെ സിഡ്നിയിൽ ജനിച്ച് മലയാള സിനിമ അടക്കം തമിഴ്, തെലുങ്ക് മേഖലയിൽ തകർത്തു അഭിനയിക്കുന്ന നടിമാരിൽ ഒരാളാണ് വിമല രാമൻ. ഒരുപാട് നല്ല സിനിമകളാണ് താരം സിനിമ പ്രേമികൾക്ക് വേണ്ടി സമ്മാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരെയാണ് തന്റെ സൗന്ദര്യവും അഭിനയ മികവും കൊണ്ട് സ്വന്തമാക്കിയത്.

2005ൽ പുറത്തിറങ്ങിയ പോയ് എന്നാ തമിഴ് സിനിമയിലൂടെയാണ് വിമല ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് മലയാളത്തിലേക്ക് താരം ചെക്കറുകയായിരുന്നു. നടൻ സുരേഷ് ഗോപി തകർത്തു അഭിനയിച്ച ടൈം എന്നാ സിനിമയിൽ നായികയായി വിമല എത്തിയിരുന്നു. പ്രണയകാലം, സൂര്യൻ, നസ്രാണി, റോമിയോ, കൽകറ്റ ന്യൂസ്‌, കോളേജ് കുമാരൻ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷം ചെയ്തു.

സോഷ്യൽ മീഡിയയിൽ നല്ല സജീവമായ താരം തന്റെ വിശേഷങ്ങൾ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നാടൻ. വേഷത്തിലും ഗ്ലാമർ വേഷത്തിലുമാണ് മിക്കപ്പോഴും വിമല പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുള്ളത്. കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകർ ഇപ്പോൾ ഇരുകൈകൾ നീട്ടി സ്വീകരിക്കുന്നത്.

സാരീ ധരിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് കമെന്റ്സുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. വളരെ ഉത്സാഹത്തോടെയാണ് വിമല ഓരോ ചുവടുകളും കാഴ്ചവെക്കുന്നത്. ഇതിനോടകം തന്നെ വിമലയുടെ വീഡിയോയ്ക്ക് ലക്ഷ കണക്കിന് കാണികളെയാണ് ലഭിച്ചിരിക്കുന്നത്.