World bicycle day ചിത്രങ്ങൾ പങ്കുവച്ച് റീമ കല്ലിങ്കൽ..!!

167

മലയാള സിനിമ ഇൻഡസ്ട്രിയിലെ സ്ത്രീ കൂട്ടായ്മകളുടെ മുൻനിര നടിമാരിൽ നിൽക്കുന്ന ഒരാളാണ് റിമ കല്ലിങ്കൽ. എവിടെയും തന്റെ നിലപാട് വെക്തമായും ശക്തമായും പറയാൻ താരം മറക്കാറില്ല. അതുപോലെ തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കാൻ നടി മടി കാണിക്കാറില്ല.

മലയാളത്തിലെ ഫെമിനിസ്റ്റ് എന്ന് പലരും വിളിക്കപ്പെടുന്നുണ്ടെങ്കിലും അത്തരം വിമർശങ്ങൾക്ക് എതിരെ യാതൊരു എതിർപ്പും നടി കാണിക്കാറില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത് തന്റെ പുത്തൻ ചിത്രമാണ്. ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

തന്റെ കൂട്ടുക്കാരോടപ്പം സൈക്കിൾ സവാരി നടത്തുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രം മാത്രമല്ല അടിക്കുറിപ്പും ഏറെ ജനശ്രെദ്ധ നേടിയിരിക്കുകയാണ്. 2009ൽ പുറത്തിറങ്ങിയ ഋതു എന്നാ സിനിമയാണ് റിമ കല്ലിങ്കളുടെ ആദ്യ സിനിമ. പിന്നീട് ഒരുപാട് സിനിമകളിൽ താരം വേഷമിട്ടിരുന്നു.

സംവിധായകൻ ആഷിഖ് അബുവിനെയാണ് റിമ ജീവിത പങ്കാളിയാക്കിരിക്കുന്നത്. മലയാള സിനിമയിൽ മാത്രമല്ല തമിഴ് ഹിന്ദി എന്നീ സിനിമ ഇൻഡസ്ട്രികളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു അഭിനയത്രി എന്നതിലുപരി നർത്തകി മോഡൽ എന്നീ മേഖലയിലും നടി സജീവമാണ്. 2008ലെ മിസ്സ്‌ കേരള ജേതാവുമായിരുന്നു. അതിനപ്പുറം സ്വന്തമായി മാമാങ്കം എന്നാ ഡാൻസ് അക്കാദമി താരം നിലനിർത്തി കൊണ്ടു പോകുന്നുണ്ട്.