മലയാള സിനിമയിലെ പ്രിയപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. വേറിട്ട കഥാപാത്രങ്ങളാൽ വിസ്മയിപ്പിക്കുന്ന താരമാണ് പാർവതി. നടിയുടെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ഇതാ ലോക സൈക്കിൾ ദിനത്തിൽ പാർവതിയുടെ ത്രോബാക്ക് ചിത്രങ്ങളാണ് ചർച്ച വിഷയമാകുന്നത്.
സാധാരണ ചൂടേറിയ ചർച്ചകളായിട്ടാണ് നടിയായ പാർവതി സോഷ്യൽ മീഡിയയിൽ എത്താറുള്ളത്. എന്നാൽ ഇത്തവണ ഒരു കോമഡിയാണ്. പാർവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിശദമായ അടിക്കുറിപ്പ് ഇങ്ങനെ ” ലോക സൈക്കിൾ ദിനമാണത്രേ. അപ്പൊ ഒരു ത്രോബാക്ക് ഇരിക്കട്ടെ, ഓടിക്കൾസും വീഴൽസും ഒക്കെ പത്തിൽ പത്ത്. എരിതീയിൽ എണ്ണ വാരിക്കോരി ഒഴിച്ചു കൊണ്ട് വീഡിയോ എടുത്ത മഹാനുഭാവലു പ്രണാമം” എന്നായിരുന്നു കുറിച്ചത്.
കാലിന്റെ മുട്ടിനു മുറിവുകൾ കാണിച്ചുള്ള വീഡിയോകളും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാർവതി ആദ്യമായി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട് ഒട്ടേറെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേഷകരുടെ മുന്നിൽ എത്താൻ പാർവതിയ്ക്ക് സാധിച്ചിട്ടുണ്ട്.
ടേക്ക് ഓഫ്, എന്നും എന്റെ മൊയ്തീൻ, ഉയരെ, വിനോദയാത്ര തുടങ്ങി നിരവധി സിനിമകളുടെ ഭാഗമാകുവാൻ പാർവതിയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നും എന്റെ മൊയ്തീനാണ് നടിയ്ക്ക് ആദ്യമായി സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുന്നത്. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ദേശിയ സംസ്ഥാന, സംസ്ഥാന ചലച്ചിത്ര തുടങ്ങി അനേകം പുരസ്കാരങ്ങൾ വാരികൂട്ടിയിരുന്നു.