സ്വസികക്ക് പിന്നാലെ “ആരാൻ്റെ കണ്ടത്തിലു ആരാണ്ട കൊത്തണത്” ഡൻസുമായു മാളവിക മേനോൻ..!!

247

നിദ്ര എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടിമാരിൽ ഒരാളാണ് മാളവിക മേനോൻ. 2012 മുതലാണ് അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിക്കുന്നത്. കുറച്ചു ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും തന്റെ സൗന്ദര്യവും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

നല്ല പ്രകടനം കാഴ്ചവെക്കുന്നത് കൊണ്ട് അനേകം അവസരങ്ങളായിരുന്നു പിന്നീട് മാളവികയെ തേടിയെത്തിയത്. 916, ഹീറോ മസർ സി പി, മഴക്കാലം, ജോജു ജോർജ് നായകനായ ജോസഫ്, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചലചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. തന്റെ ആരംഭ അഭിനയ കാലത്ത് ഏറെ ജനശ്രെദ്ധ നേടിയത് 916 എന്ന സിനിമയായിരുന്നു.

മലയാള സിനിമടക്കം തമിഴ് സിനിമകളിൽ വരെ മാളവിക അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിരുന്നു. ദിവസവും താരം ചിത്രങ്ങളും വീഡിയോകളുമായി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ട് സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് മാളവിക മേനോൻ. ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും താരം തക്കതായ മറുപടി നൽകാറുണ്ട്.

നാടൻ വേഷം ധരിച്ച് തെയ്തക എന്ന ഗാനത്തിനു അതിമനോഹരമായ ചുവടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം ഇത്തവണ എത്തിയിട്ടുള്ളത്. അഭിനയത്തിൽ മാത്രമല്ല ഡാൻസ് കളിക്കാൻ കഴിയുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ് മാളവിക. നിരവധി താരങ്ങളാണ് പ്രെശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.