“നമ്മള് തയിര് മൊളക് തൊണ്ടാട്ടം.. തൊണ്ടാട്ടം” പാചകവും ഡാൻസുമായി ചക്കപ്പഴം പൈകിളി..!!

10121

മലയാളി പ്രേഷകരുടെ ഏറെ പ്രിയപ്പെട്ട പരിപാടിയായിരുന്നു ഉപ്പും മുളകും. ചില സാങ്കേതിക കാരണങ്ങാൽ ഷോ അവസാനിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം മലയാളികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ചു പരമ്പരയാണ് ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപഴം. ചക്കപഴത്തിലുള്ള ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ ഇടം നേടിട്ടുണ്ട്.

പരമ്പരയിൽ പ്രധാന കഥാപാത്രം കൈകാര്യം ചെയുന്ന നടിയാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന കഥാപാത്രമാണ് ചക്കപഴത്തിൽ ശ്രുതി ചെയ്തിരുന്നത്. ഓരോ ദിവസവും വളരെ മികച്ച അഭിനയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അനേകം വീഡിയോസും ചിത്രവുമാണ് ശ്രുതി ഇതുവരെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ തന്നെ ആറ് ലക്ഷത്തിനു മുകളിൽ ആരാധകരാണ് താരത്തെ ഫോള്ളോ ചെയ്യുന്നത്. വലിയ ഒരു പ്രേക്ഷക പിന്തുണയാണ് നടിയ്ക്ക് ലഭിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ശ്രുതി പങ്കുവെച്ച വീഡിയോയാണ്. വ്യത്യസ്ത വേഷത്തിലാണ് ശ്രുതി എത്തിയിരിക്കുന്നത്.

ഷർട്ടും മുണ്ടും ധരിച്ച് അടുക്കളയിൽ പാചകം ചെയ്യുന്നതോടപ്പം ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. “തൈര് മുളക് തോണ്ടാട്ടം ” എന്ന ഗാനത്തിനാണ് ശ്രുതി നൃത്തം ചെയുന്നത്. “തോണ്ടാട്ടം അല്ല ചിക്കൻ കറി ആണ് ഉണ്ടാക്കുന്നത്. പുതിയ ഒരു വീഡിയോ വരുന്നുണ്ട് അതിന്റെടയിലെ ഒരു തമാശ” എന്നാണ് നടി വീഡിയോയുടെ ചുവടെ കുറിച്ചിരിക്കുന്നത്.

ഫോട്ടോഗ്രാഫർ ദിലീപാണ് അതിമനോഹരമായി വീഡിയോ പകർത്തിരിക്കുന്നത്. വീഡിയോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സഗീതാണ്. ചുരുങ്ങിയ സമയം കൊണ്ട് ഒരു ലക്ഷത്തിനു മേലെ ലൈക്‌സും എട്ട് ലക്ഷം പേർ വീഡിയോ കാണുകയും ചെയ്തു.