ബോറടിച്ചു ഇരിക്കുകയാണ്..! ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് കുട്ടി താരം എസ്തർ അനിൽ..!!

761

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് ടി കെ രാജീവ്‌ ഒരുക്കിയ ഒരു നാൾ വരും എന്ന സിനിമയിലൂടെ മോഹൻലാലിന്റെ മകളായി അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിച്ച ബാലനടിയായിരുന്നു എസ്ഥേർ അനിൽ . ബാലതാരമായി സിനിമയിൽ ഇതിൽ ഇപ്പോൾ അറിയപ്പെടുന്ന നടിമാരിൽ ഒരാളായി മാറിയിക്കുകയാണ് എസ്ഥേർ.

കാളിദാസ് ജയറാം നായകനായി എത്തിയ മിസ്റ്റർ ആൻഡ്‌ മിസ്സിസ് റൗഡി, ജാക്ക് ആൻഡ്‌ ജിൽ, ഓള് തുടങ്ങിയ സിനിമകളിൽ പിന്നീട് താരം വേഷമിട്ടിരുന്നു. എന്നാൽ മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയിൽ താരം വീണ്ടും മോഹൻലാലിന്റെ മകളായി എത്തിയിരുന്നു.

ഇത്തവണ താരം അഭിനയിച്ച സിനിമ ആദ്യ അമ്പത് കോടി ക്ലബ്ബിൽ ഇടം പിടിക്കുകയായിരുന്നു. വൻ വിജയം നേടിയ സിനിമയിൽ പിന്നീട് എസ്ഥേർ ദൃശ്യത്തിന്റെ തമിഴ് തെലുങ്ക് പതിപ്പിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിരുന്നു. എസ്ഥേറുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയത് ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ എസ്ഥേർ ഇടയ്ക്ക് തന്റെ ഗ്ലാമർസ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. കുറച്ചു നാൾ മുമ്പ് നടി സാരീയിൽ ആരാധകരുടെ മുന്നിൽ എത്തിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ചിത്രം ആരാധകർ ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ മറ്റൊരു ഫോട്ടോഷൂട്ടാണ് എസ്ഥേർ പങ്കുവെച്ചിരിക്കുന്നത്.

ഇത്തവണയും നടി അതിസുന്ദരിയായിട്ടാണ് സോഷ്യൽ മീഡിയയിൽ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. അനിയൻ എറിക്കാണ് ചിത്രങ്ങൾ അതിമനോഹരമായി ക്യാമറ കണ്ണുകളിലൂടെ പകർത്തിയിരിക്കുന്നത്. ചിത്രങ്ങളോടപ്പം അതികുറിപ്പും വൈറലാവുകയാണ്. ” വളരെ സന്തോഷിതമായി ചിത്രങ്ങളിൽ കാണാമെങ്കിലും ഫോട്ടോസിൽ ഉള്ളത്‌ പോലെയല്ല.. ആകെ ബോർ അടിച്ചിരിക്കുകയാണ്” എന്നാണ് താരം കുറിച്ചത്.