കിടിലൻ ഡാൻസുമായി ദുർഗ കൃഷ്ണയും, കൃഷ്ണ ശങ്കറും..!! വീഡിയോ കാണാം..!

230

മലയാളികൾ ഏറെ കാത്തിരിക്കുന്ന മലയാള ചലച്ചിത്രമാണ് കുടുക്ക് 2025. കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് കൃഷ്ണ ശങ്കറും, ദുർഗ കൃഷ്ണയുമാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ ഗാനമായ തെയ്തക തെയ്തക പുറത്തിറക്കിയത്. നിമിഷ നേരം കൊണ്ടായിരുന്നു ഗാനം വൈറലായത്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് മറ്റൊരു വീഡിയോയാണ്.

കേന്ദ്ര കഥാപാത്രങ്ങളായ കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും ഒന്നിച്ചു ഡാൻസ് കളിക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം ദുർഗയുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ആരാധകർ ഏറെ ആകാംഷയോടെ ഇരിക്കുമ്പോളായിരുന്നു ഇരുവരുടെ ഡാൻസ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. പുതിയ സിനിമയുടെ ഗാനത്തിനു തന്നെയാണ് ഇരുവരും നൃത്ത ചുവടുകൾ വെക്കുന്നത്.

വീഡിയോയ്ക്കൊപ്പം മറ്റൊരു അടിക്കുറിപ്പും ഏറെ രസകരമായിരുന്നു. “കുടുക്ക് 2025 എന്ന സിനിമയിലെ നായകനും നായികയും ചെയ്യുന്നത് കണ്ടാൽ ഞെട്ടും” എന്നായിരുന്നു നടിയായ ദുർഗ കുറിച്ചത്. കൃഷ്ണ ശങ്കർ മുണ്ടിലും ഷർട്ടിലും എത്തുമ്പോൾ ദുർഗ എത്തിയത് സാരീയിലായിരുന്നു.

അതിഗംഭീരമായിട്ടായിരുന്നു ദുർഗയും കൃഷ്ണയും ഡാൻസ് കളിച്ചതെന്ന് വീഡിയോ കണ്ടാൽ മനസ്സിലാവും. ബിലാഹരി കെ രാജ് ആണ് സിനിമയുടെ സംവിധാനം ഒരുക്കിയിരിക്കുന്നത്. അതെസമയം 2025ൽ നടക്കുന്ന കഥയാണ് സിനിമ കാണിച്ചു തരുന്നത്. കൃഷ്ണ ശങ്കറിനും, ദുർഗയ്ക്കും പുറമെ സ്വാസിക, ഷൈൻ ടോം ചാക്കോ എന്നിവരും മറ്റ് കഥാപാത്രങ്ങളായി സിനിമയിൽ വേഷമിടുന്നുണ്ട്.