ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരെ നേടിയെടുത്ത മലയാളത്തിൽ ഏറ്റവും പ്രായം കുറഞ്ഞ നടിയാണ് പ്രിയ വാര്യർ. ഇൻസ്റ്റാഗ്രാമിൽ വളരെ അധികം സജീവമായ പ്രിയയ്ക്ക് ഏകദേശം എഴുപത് ലക്ഷത്തോളം ആരധകർ ഉണ്ട്. നിരവധി ചിത്രങ്ങളും വീഡിയോകളും പ്രിയ ഇതിനോടകം തന്നെ പങ്കുവെച്ചിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് തന്റെ ചിത്രങ്ങളെല്ലാം വൈറലാവുന്നത്.


ഇപ്പോൾ പ്രിയയുടെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമാകുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടിയായ പ്രിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്പാനിഷ് ലൗ ലൈറ്റ് എന്നായിരുന്നു നടി അടികുറിപ്പായി കുറിച്ചത്.


സിനിമ ഇറങ്ങുന്നതിനു മുമ്പേ ഗാനം ഇറങ്ങിയതോടെ ഇന്ത്യ ഒട്ടാകെ വൈറലാവുകയായിരുന്നു. ഗാനത്തിൽ ഒരു കണ്ണിറുക്കൾ രംഗത്തിലൂടെയാണ് പ്രിയ നിരവധി പ്രേഷകരുടെ മനം കവർന്നത്. മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചുവെങ്കിലും പ്രതീക്ഷ നൽകിയ വിജയം കൈവരിക്കാൻ സിനിമയ്ക്ക് സാധിച്ചില്ല.


എന്നാൽ പ്രിയ വാര്യർ പിന്നീട് ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്ന്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെയാണ് പ്രിയ ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. നിലവിൽ താരം ഹിന്ദി സിനിമകളിൽ സജീവമാണ്. ഇനി മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നാണ് ആരാധകർ ഉയർത്തുന്ന ചോദ്യം.