ജോസഫ് നായിക മാധുരിയുടെ വർക്കൗട്ട് വീഡിയോ കണ്ട് അന്തം വിട്ട് ആരാധകർ..!!

240

ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി തകർത്ത് അഭിനയിച്ച ജോസഫ് എന്ന സിനിമയിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് മാധുരി ബ്രികാൻസ. ജോസഫ് എന്ന സിനിമയിൽ മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച നടിയ്ക്ക് നിരവധി ആരാധകരെയാണ് സ്വന്തമാക്കാൻ സാധിച്ചത്. ചിത്രത്തിൽ നായകന്റെ കാമുകി കഥാപാത്രമായിരുന്നു മാധുരി കൈകാര്യം ചെയ്തിരുന്നത്.

പിന്നീട് മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മാഡ് ഇൻ ചൈന സിനിമ, അൽമല്ലു, കുഷ്ക, പട്ടാഭിരാമൻ തുടങ്ങിയ ചുരുക്കം ചില സിനിമകളിൽ മാത്രമേ നടിയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുള്ളു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മാധുരി.

തന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്. മറ്റ് നടിമാരിൽ നിന്നും ഏറെ വേറിട്ട ഒരു താരമാണ് മാധുരി. മോശമായ കമെന്റ്സിനെതിരെ ശക്തമായ മറുപടിയാണ് നടി നൽകാറുള്ളത്. അതുകൊണ്ട് തന്നെ പ്രതികരണ സ്വഭാവ സവിശേഷതയുള്ള നടിയാണ് മാധുരി.

താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ഇരുകൈകൾ നീട്ടിയാണ് മലയാളി പ്രേഷകർ സ്വീകരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് മാധുരിയുടെ വ്യായാമം വീഡിയോയാണ്. തന്റെ ശാരീരിക സൗന്ദര്യത്തിന്റെ പിന്നിൽ പ്രധാന ഘടകം വ്യായാമം തന്നെയാണ് എന്ന് ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ലൈക്‌സും കമെന്റ്സും ലഭിച്ചിട്ടുണ്ട്.