മനോഹര ഗാനത്തിന് ചുവടുകൾ വച്ച് നടി ഗായത്രി സുരേഷ്..!! വീഡിയോ കാണാം..

23665

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയാണ് ഗായത്രി സുരേഷ്. നിരവധി ഡാൻസ് വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചു കൊണ്ട് ഗായത്രി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് താരത്തിന്റെ നൃത്ത വീഡിയോയാണ്. ഇത്തവണ മല്ലുസ്‌ക്രീൻ എന്ന ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. നിറഞ്ഞ കൈയടിയാണ് പ്രേക്ഷകരിൽ തന്നെ തന്റെ പ്രകടനത്തിനു ലഭിക്കുന്നത്. മോഡൽ മേഖലയിലൂടെ അതീവ സജീവമായ താരം പിന്നീട് അഭിനയ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ഒരുപാട് നല്ല സിനിമകളാണ് നടി ഇതുവരെ സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്.

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ ജമ്‌നാപ്യാരി എന്ന ചലചിത്രത്തിലൂടെയാണ് നടി സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്. ശേഷം ഒരേമുഖം, ചിൽഡ്രൻസ് പാർക്ക്‌, സഖാവ്, ഒരു മെക്സിക്കൻ അപാരത, കല വിപ്ലവ പ്രണയം, ഹീറോ ഹീറോയിൻ, നാം തുടങ്ങിയ സിനിമകളിൽ ശ്രെദ്ധയമായ വേഷങ്ങൾ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞിരിക്കുകയാണ്.

2014ലെ ഫെമിന മിസ്സ്‌ കേരള ജേതാവ് കൂടിയാണ് ഗായത്രി സുരേഷ്. നിലവിൽ ഗായത്രി ചെന്നൈയിലുള്ള ആർ ബി എസ്‌ ബാങ്കിലെ അനായിൽസറായി ജോലി ചെയ്യുകയാണ്. ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിനു മുകളിൽ ആരാധകരാണ് നടിയെ ഫോളോ ചെയുന്നത്. തന്റെ പുതിയ സിനിമയ്ക്കും മറ്റ് വിശേഷങ്ങൾക്കും ഏറെ ആകാംഷയോടെ ഇരിക്കുകയാണ് മലയാളി പ്രേഷകർ.