തനി നാടൻ വേഷത്തിൽ ക്യൂട്ടായി നടി ദീപ്തി സതി..!! വീഡിയോ കാണാം..

166

മലയാളം, തമിഴ്, തെലുങ്ക്, കന്നട അടക്കം അനേകം സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിമാരിൽ ഒരാളാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത ആൻ ഓഗസ്റ്റീൻ, വിജയ് ബാബു എന്നിവർ അഭിനേതാക്കളായി എത്തിയ നീന എന്ന സിനിമയിലൂടെയാണ് ദീപ്തി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.

ആദ്യ സിനിമയിൽ തന്നെ കേന്ദ്ര കഥാപാത്രമായിരുന്നു നടി കൈകാര്യം ചെയ്തിരുന്നത്. എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ ആകർഷിക്കുന്നത്. മിക്ക സിനിമകളിൽ വളരെ മികച്ച അഭിനയ പ്രകടനമാണ് ദീപ്തി സതി കാഴ്ചവെക്കുന്നത്.

2012ലെ മിസ്സ്‌ കേരള കിരീടം ദീപ്തി സ്വന്തമാക്കിയിരുന്നു. അതിനുപുറമേ 2014ലെ മിസ്സ്‌ ഫെമിന ഇന്ത്യയിൽ മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു താരം. മോഡൽ മേഖലയിലൂടെയാണ് താരവും സിനിമയിലേക്ക് കടക്കുന്നത്. അതുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ നല്ല സജീവമാണ് താരം.

താരം നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. ആറ് ലക്ഷത്തിനു മുകളിൽ ഫോള്ളോവർസാണ് ദീപ്തിയ്ക്ക് നിലവിൽ ഉള്ളത്. നടി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്. താരത്തിൻ്റെ പഴയ ഒരു വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ.

പാവാടയും ബ്ലൗസും ഇട്ടുകൊണ്ട് ക്യൂട്ട് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.