ഇൻസ്റ്റാഗ്രാമിൽ വൈറലായി നൂറിനും പെങ്ങൾ നസ്രിൻ്റെയും റീൽസ് വീഡിയോ..!

12243

മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനയത്രിയാണ് നൂറിൻ ഷെറീഫ്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു അധാർ ലവ് എന്ന സിനിമയിലൂടെയാണ് നൂറിൻ ഏറെ ജനശ്രെദ്ധ നേടുന്നത്. ഈ സിനിമയിലെ കണ്ണിറുക്കൾ രംഗങ്ങളിൽ ആദ്യമെല്ലാം പ്രിയ വാരിയർ ആയിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്.

എന്നാൽ സിനിമയുടെ റിലീസിനു ശേഷം നൂറിൻ മലയാളികളുടെ മനം കവർന്നുയെടുക്കുകയായിരുന്നു. എന്നാൽ ഈ സിനിമയ്ക്ക് മുമ്പും താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ തന്നെ ചങ്ക്സ് എന്ന സിനിമയിൽ നായകന്റെ അനുജത്തിയായി താരം പ്രേത്യക്ഷപ്പെട്ടിരുന്നു.

ഓരോ സിനിമയിലും വളരെ മികച്ച അഭിനയ പ്രകടനമാണ് നടി കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ നൂറിൻ മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നൂറിൻ. തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും ആരാധകർക്ക് വേണ്ടി താരം പങ്കുവെക്കാറുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് ഒരു ഡാൻസ് വീഡിയോയാണ്. ഇത്തവണ തന്റെ സഹോദരിയായ നസ്രീന്റെ ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സഹോദരിക്കൊപ്പം അതിഗംഭീരമായിട്ടാണ് നടി നൃത്തം ചെയ്യുന്നത്.

വളരെ കുറച്ചു ഫോള്ളോവർസുള്ള തന്റെ സഹോദരിയുടെ അക്കൗണ്ടിൽ നിന്ന് വീഡിയോ പങ്കുവെച്ചപ്പോൾ പന്ത്രണ്ടു ലക്ഷം കാണികളെയാണ് വീഡിയോയ്ക്ക് ലഭിച്ചത്. വളരെ പെട്ടന്നായിരുന്നു ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തത്. ധമാക്ക, ചങ്ക്സ്, വെള്ളപ്പം തുടങ്ങിയ സിനിമകളിൽ നൂറിൻ ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്.