യൂട്യൂബിൽ വൈറലായി മിഷൻ-സി കിടിലൻ ട്രൈലർ..! കാണാം..

87

ഒരുപാട് സിനിമകളുടെ ട്രൈലെറുകൾ യൂട്യൂബിൽ തരംഗമാകുമ്പോൾ ഇപ്പോൾ മറ്റൊരു സിനിമയുടെ ട്രൈലെറാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അങ്കമാലി ഡയറിസ് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിൽ കടന്ന അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി എന്ന ചലചിത്രത്തിന്റെ ട്രൈലെർ ഇന്തിനോടകം തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

അപ്പാനി ശരത്ത് നായകനായി എത്തുമ്പോൾ മീനാക്ഷി ദിനേശാണ് നായിക വേഷം കൈകാര്യം ചെയുന്നത്. നടന്മാരായ അജു വര്ഗീസ്, വിനയ് ഫോർട്ട്‌, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ്, ആന്റണി വര്ഗീസ്, ജോജോ ജോർജ്, കുഞ്ചാക്കോ ബോബൻ, പ്രിത്വിരാജ് തുടങ്ങിയവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രൈലെർ പുറത്തിറങ്ങിയത്.

മറ്റ് സിനിമ ട്രൈലെറുകളിൽ നിന്നും വേറിട്ടു നിൽക്കുന്ന സിനിമ ട്രൈലെറാണ് മിഷൻ സി. ഒരു റോഡിൽ ഉണ്ടാവുന്ന ത്രില്ലെർ കാഴ്ച്ചകളാണ് ട്രൈലെറുകളിൽ കാണാൻ സാധിക്കുന്നത്. ടൂറിസ്റ്റ് ബസുകൾ ഒരു കൂട്ടം തിവ്രാവാദികൾ പിടിച്ചുയെടുക്കുകയും അതിൽ അകപ്പെട്ടുപോയ വിദ്യാർത്ഥികളെ രക്ഷിക്കാൻ വരുന്ന പോലീസ് കമന്റോകളുടെ ത്രില്ലെർ അടിപ്പിക്കുന്ന രംഗങ്ങളാണ് വിനോദ് ഗുരുവായൂർ ഓരോ കാണികളിലേക്കും എത്തിക്കാൻ ശ്രെമിക്കുന്നത്.

പ്രധാന കഥാപാത്രങ്ങൾ കൂടാതെ മേജർ രവി, കൈലാഷ്, ജയകൃഷ്ണൻ, നോബി ബിനു, മീനാക്ഷി മഹേഷ്‌, ആര്യൻ ഷാജി, ബാലാജിശർമ, ഗിന്നസ് വിനോദ് തുടങ്ങിയ അഭിനേതാക്കളും സിനിമയുടെ മറ്റൊരു കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഏകദേശം മുപ്പത്തിയാറോളം പുതുമുഖങ്ങളാണ് സിനിമയിൽ എത്തുന്നത്.

മിഷൻ സിയുടെ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് കേരള പോലീസിലെ ഉദ്യോഗസ്ഥനായ ഹണിയാണ്. എന്നാൽ ഗാനം രഞ്ചിരിക്കുന്നത് കേരള പോലീസ് അംഗമായ സുനിൽ ചെറുക്കടവുമാണ്. എഡിറ്റ്‌ ഒരുക്കിയിരിക്കുന്നത് റിയാസ് കെ ബ്രദർ, ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുശാന്ത് ശ്രീനിയാണ്. എം സ്‌ക്വരെ ബാനറിൽ മുല്ല ഷാജിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.