“കുങ്കുമമിട്ട കവിൾ തടമോടെ” സോഷ്യൽ മീഡിയയിൽ ഒറ്റ ദിവസം കൊണ്ട് വൈറലായ ഡാൻസ് ഇതാണ്..!!

8443

ഓരോ ദിവസങ്ങളിലും നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇത്തരത്തിലുള്ള അനേകം വീഡിയോസും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ നോക്കിയാൽ കാണാൻ സാധിക്കുന്നതാണ്. വൻ പ്രേക്ഷക പിന്തുണയാണ് ഇത്തരത്തിലുള്ള പ്രവർത്തിക്ക് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത് മറ്റൊരു നൃത്ത വീഡിയോയാണ്.

ലക്ഷ്‌മി കീർത്തന എന്ന പെൺകുട്ടി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ജനശ്രെദ്ധ നേടുന്നത്. കണ്ണകി എന്ന സിനിമയിലെ കുങ്കുമമിട്ട കവിൾ തടമോടെ എന്ന ഗാനത്തിനാണ് നർത്തകിയായ ലക്ഷ്മി കീർത്തന ചുവടുകൾ വെക്കുന്നത്. ഇൻസ്റ്റാഗ്രാം റീൽസിലാണ് കീർത്തന വീഡിയോ പങ്കുവെച്ചത്.

ലെച്ചു ദേവൂസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വെറും ഇരുപത്തി നാല് സെക്കന്റ്‌ ദൈർഘ്യമുള്ള വീഡിയോയാണ് ഈ കൊച്ചു കലാകാരി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായോടെ ആരാണ് ഈ നർത്തകി എന്ന ചോദ്യമായിരുന്നു മലയാളി പ്രേക്ഷകരിൽ നിന്നും ഉയരുന്നത്.ഈ പെൺകുട്ടിയെ കുറിച്ച് അറിയാൻ ഏറെ ആകാംഷയിലായിരുന്നു ഏവരും.

ഒടുവിൽ സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിരിക്കുകയാണ് വൈറലായ നർത്തകിയെ. നോർത്ത് പറവൂർ ഉള്ള വാവക്കാട് സ്വദേശിനിയാണ് ലക്ഷ്മി കീർത്തന. പതിനെട്ടു വർഷമായി നൃത്തം പാലിശീലിക്കുന്ന നർത്തകിയാണ് കീർത്തന സുരേഷ്. കാർഡിയോ വസ്ക്കുലർ ടെക്നോളജി പഠനം പൂർത്തിയാക്കി അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചുയെങ്കിലും പലിശീലനം മുടങ്ങിയതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ വീട്ടുകാരിൽ നിന്നും നല്ല പിന്തുണയാണ് ലക്ഷ്മി കീർത്തനയ്ക്ക് ലഭിക്കുന്നത്. കുച്ചിപ്പുടി, ഭരതനാട്യം, ഓട്ടൻതുള്ളൽ, നാടോടി നൃത്തം തുടങ്ങിയ മേഖലയിൽ പലിശീലിക്കുകയാണ് ഈ പെൺകുട്ടി. സോഷ്യൽ മീഡിയയിൽ വൈറലായോടെ താരത്തിന്റെ പ്രതികരണം ഇങ്ങനെ ” അറിയാത്ത ഒരുപാട് പേരുടെ സ്റ്റോറികളിൽ തിളങ്ങി നിന്നപ്പോൾ ഏറെ സന്തോഷം തോന്നി. ഏറെ സന്തോഷത്തോടെ ചെയ്ത നൃത്തത്തിനു ഇങ്ങനെയൊരു പിന്തുണ ലഭിക്കുമെന്ന് വിചാരിച്ചില്ല “.