ആരാൻ്റെ കണ്ടത്തിലു ആരാണ്ട കൊത്തണത്..!! കിടിലൻ ഡാൻസുമായി സ്വസിക..!!

17865

ബിഗ്സ്‌ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും ഏറെ തിളങ്ങി നിൽക്കുന്ന നടിയാണ് സ്വാസിക വിജയ്. അഭിനയ ജീവിതത്തിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് താരം. ടെലിവിഷൻ പരമ്പരയിൽ ഇന്ദ്രന്റെ സീത എന്ന ഓമന പേരിലാണ് ആരാധകരെ സ്വാസികയെ സ്നേഹത്തോടെ വിളിക്കപ്പെടുന്നത്. സീത എന്ന പരമ്പരയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ താരം കൂടിയാണ് സ്വാസിക.

എന്നാൽ അഭിനയം കുറിക്കുന്നത് സിനിമകളിലൂടെയായിരുന്നു. സിനിമയിൽ നിന്നും സീരിയൽ രംഗത്തേക്ക് കടന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് സ്വാസിക. ഒട്ടനവധി സിനിമയിൽ താരം എത്തിയിരുന്നു. കട്ടപ്പനയിലെ ഹൃതിക്ക്റോഷൻ എന്ന ചലച്ചിത്രത്തിൽ തേപ്പുകാരിയുടെ കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു.

പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി തുടങ്ങിയ സിനിമകളിൽ താരം മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ചിരുന്നു. അനേകം കൈയടികളാണ് തന്റെ ഓരോ സിനിമയ്ക്കും ലഭിക്കുന്നത്. ലോക്ക്ഡൌൺ വന്നതിനു ശേഷം ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെക്കുന്ന നടിയാണ് സ്വാസിക. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്.

മിക്കപ്പോഴും നാടൻ വേഷങ്ങളിലാണ് സ്വാസിക എത്താറുള്ളത്. ചുരുങ്ങിയ സമയം കൊണ്ടാണ് തന്റെ ചിത്രങ്ങൾ വൈറലാവുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു വീഡിയോ പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. നാടൻ വേഷത്തിൽ നൃത്തം ചെയുന്ന വീഡിയോയാണ് താരം ഇത്തവണ പങ്കുവെച്ചിരിക്കുന്നത്.

തെയ്തക മണികണ്ഠൻ അയപ്പ എന്ന ഗാനത്തിനാണ് സ്വാസിക നൃത്ത ചുവടുകൾ വെക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തിനു മുകളിൽ കാണികളെയാണ് തന്റെ വീഡിയോയ്ക്ക് ലഭിച്ചത്. ഇൻസ്റ്റാഗ്രാമിൽ തന്നെ ആറ് ലക്ഷത്തിനു മുകളിൽ ഫോള്ളോവർസാണ് നടിയ്ക്കുള്ളത്. ഒരു അഭിനയത്രി എന്നതിലുപരി മികച്ച അവതാരിക, മോഡൽ എന്നീ മേഖലയിലും സ്വാസിക ഏറെ സജീവമാണ്.