ലോക്ഡൗൺ കാരണം പെരുമാറ്റത്തിൽ ചെറിയ മാറ്റങ്ങൾ സംഭവിച്ചു..!! നിരഞ്ജന അനൂപ്..!

2646

മലയാള സിനിമയിൽ മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന നടിയാണ് നിരഞ്ജന അനൂപ്. ഒട്ടേറെ സിനിമകൾ ഇതിനോടകം തന്നെ നടി അഭിനയിച്ചിരിക്കുകയാണ്. നിരവധി പ്രേമുഖ നടന്മാരോടപ്പം അഭിനയിക്കാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നു. അതുകൊണ്ട് ഒരുപാട് ആരാധകരാണ് നടിയ്ക്ക് നിലവിൽ ഉള്ളത്.

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തി തകർത്ത് അഭിനയിച്ച പുത്തൻപണം എന്ന സിനിമയിൽ ശ്രെദ്ധയമായ വേഷം നിരഞ്ജന ചെയ്തിരുന്നു. അതിനു പുറമെ മോഹൻലാൽ നായകനായി എത്തിയ ലോഹം തുടങ്ങിയ സിനിമകളിൽ. അഭിനയിച്ചിരുന്നു. എന്നാൽ തന്റെ അഭിനയത്തിന് കൈയടി വാരി കൂട്ടിയ സിനിമയായിരുന്നു ബി ടെക്.

സോഷ്യൽ മീഡിയയിൽ സജീവമായ നിരഞ്ജന തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. കുസൃതി നിറഞ്ഞ സംസാരവും ചിരിയും ആരാധകർക്ക് ഏറെ പ്രിയങ്കരമാണ്. അതുകൊണ്ട് തന്നെ ഇരുകൈകൾ നീട്ടിയാണ് മലയാളി പ്രേഷകർ തന്റെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കാറുള്ളത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് താരം പങ്കുവെച്ച മറ്റൊരു വീഡിയോയാണ്. വീഡിയോയിൽ ഡാൻസ് കളിക്കുന്ന നിരഞ്ജനയെയാണ് കാണാൻ കഴിയുന്നത്. ലോക്ക്ഡൌൺ ആയാൽ ഇങ്ങനെ മാറാൻ കഴിയുമോ എന്നാണ് ആരാധകർ കമെന്റ്സായി ചോദിക്കുന്നത്. നിമിഷ നേരം കൊണ്ടായിരുന്നു നിരഞ്ജന തകർത്ത് നൃത്തം ചെയുന്ന വീഡിയോ വൈറലായത്.