ഗ്ലാമർ ലുക്കിൽ തെന്നിന്ത്യൻ നടി ഹൻസിക..!! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..!

114

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ മേഖലയിൽ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് ഹൻസിക മോട്വാണി. തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങിയ സിനിമകളിലാണ് താരം സജീവമായി നിൽക്കുന്നത്. ദളപതി വിജയ്, സൂര്യ, കാർത്തി, സിബു, ജയ രവി, ശിവകാർത്തികയൻ തുടങ്ങി അനേകം പ്രേമുഖ തരങ്ങളോടപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ഹവ, കോൽ മിൽ ഗയ, ആബ്ര കാ ഡബ്ര, ജാഗോ, ഹും കൗൺ ഹെയ്, തുപ്പാക്കി മുനൈ, വില്ലൻ, നൂറു തുടങ്ങിയ ഹിന്ദി തമിഴ് തെലുങ്ക് കന്നട സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമയിലും വളരെ മികച്ച അഭിനയ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. സിനിമ നടി എന്നതിലുപരി ടെലിവിഷൻ അവതാരിക, സീരിയൽ രംഗത്തും നടി ഏറെ സജീവമാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെക്കാൻ ഹൻസിക മറക്കാറില്ല. ഏകദേശം ഹൻസികയ്ക്ക് നാൽപത്തിയഞ്ചു മില്യൺ ഫോള്ളോവർസാണ് ഉള്ളത്. അതുകൊണ്ട് ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ തന്റെ വീഡിയോകളും ചിത്രങ്ങളും തരംഗമാകുന്നത്.

എന്നാൽ ഇപ്പോൾ ഹൻസികയുടെ പുതിയ ഒരു വീഡിയോയാണ് വൈറലാവുന്നത്. കുറച്ചു ചിത്രങ്ങൾ മാത്രം അടങ്ങിയ വീഡിയോയാണ് ഹാൻസിക പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളിൽ ഗ്ലാമറായ ഹാൻസികയെയാണ് കാണാൻ സാധിക്കുന്നത്. ലക്ഷ കണക്കിന് കാണികളെയും ആയിര കണക്കിന് ലൈക്സുമാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്.