കല്യാണ പെണ്ണ് സ്വിമ്മിങ് പൂളിലാണ്..!! വൈറലായി സ്റ്റാർ മാജിക് താരം അനുമോൾ ഫോട്ടോഷൂട്ട് കാണാം..!

മലയാള ടെലിവിഷൻ ചാനലിൽ ഏറ്റവും റേറ്റിംഗ് ഉണ്ടായിരുന്ന പരിപാടിയാണ് ഫ്ലവർസ് ടീമിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക്. ഈയൊരു പരിപാടിയിലൂടെ ആരാധകരുടെ ഏറെ പ്രിയങ്കരിയായി മാറിയ കൊച്ചു നടിയാണ് പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ വിളിക്കുന്ന അനുമോൾ. കുസൃതി നിറഞ്ഞു സംസാരവും ചിരിയുമെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്.

നിലവിൽ താരം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാള പരമ്പരയായ സാന്ത്വനത്തിൽ മികച്ച രീതിയിൽ അഭിനയിച്ചോണ്ടിരിക്കുകയാണ് അനുമോൾ. അതിനപ്പുറം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടിയും മുട്ടിയും എന്ന സീരിയലിൽ മികച്ച വേഷത്തിൽ എത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് ഈ കൊച്ചു താരം. അതുകൊണ്ട് അനുമോൾ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ തന്നെ എട്ട് ലക്ഷത്തോളം ഫോള്ളോവർസാണ് നടിയെ ഫോള്ളോ ചെയ്തിരിക്കുന്നത്. സുന്ദരമായ ചിത്രങ്ങൾ പങ്കുവെക്കുന്ന നടിയുടെ മറ്റൊരു ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്.

വിവാഹ സാരീയിൽ സ്വിമ്മിംഗ് പൂളിൽ ഇറങ്ങി നിൽക്കുന്ന അനുമോളിനെയാണ് കാണാൻ സാധിക്കുന്നത്. വ്യത്യസ്തമായ ഭാവങ്ങളും ഓരോ ചിത്രത്തിനുമുണ്ട്. ഫോട്ടോഗ്രാഫർ അനിൽ തലകോട്ടുക്കരയാണ് അതിഗംഭീരമായി ചിത്രങ്ങൾ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിരിക്കുന്നത്.

നിമിഷ നേരം കൊണ്ട് ആയിര കണക്കിന് ലൈക്സും കമെന്റ്സുമാണ് ലഭിച്ചിരിക്കുന്നത്. ഇതിനു മുമ്പും അനുമോൾ പങ്കുവെച്ചിട്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. മലയാള സിനിമയാണ് ഈ കൊച്ചു നടിയുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് താരം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.