സാരിയിൽ സുന്ദരിയായി യുവ താരം അഹാന കൃഷ്ണ..! അഹാനയുടെ പുത്തൻ ചിത്രങ്ങൾ കാണാം..

അഹാന അറിയാത്ത മലയാളികൾ ഉണ്ടാവില്ല. മലയാള സിനിമയിലെ ഭാവി വാഗ്ദാനം കൂടിയാണ് അഭിനയത്രിയും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ അഹാന കൃഷ്ണ. തന്റെ പിതാവിന്റെ പാത തന്നെയാണ് മൂത്ത മകളായ അഹാനയും പിന്തുടരുന്നത്. മികച്ച അഭിനയ പ്രകടനമാണ് ഓരോ സിനിമയിലും നടി കാഴ്ചവെക്കുന്നത്.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലചിത്രത്തിലൂടെയാണ് അഹാന അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ആദ്യ സിനിമ അത്ര ശ്രെദ്ധ നേടിയില്ലെങ്കിലും പിന്നീട് ടോവിനോ നായകനായി എത്തിയ ലൂക്ക എന്ന സിനിമയിൽ ഏറെ ജനശ്രെദ്ധയായിരുന്നു ആകർഷിച്ചിരുന്നത്. ടോവിനോയുടെ നായികയായിട്ടായിരുന്നു അഹാന സിനിമയിൽ പ്രേത്യക്ഷപ്പെട്ടത്.

സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ നിലപാട് തുറന്നു പറയാൻ മടിക്കാറില്ല. എന്നാൽ ഇപ്പോൾ മറ്റൊരു കുറിപ്പ് പങ്കുവെച്ചാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങൾ ഇന്ത്യയുടെ നയം അംഗീകരിക്കാൻ സാധിക്കാത്തത് കൊണ്ട് നിരോധിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ നിറസാന്നിധ്യമായിരുന്നു.

ചിത്രത്തിനോടപ്പമാണ് നടി അടിക്കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഇവിടെയൊക്കെ ഉണ്ടല്ലോ എന്ന കുരിപ്പായിരുന്നു അഹാന രണ്ട് മാധ്യമങങ്ങളിലും പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് തന്റെ ചിത്രവും അടിക്കുറിപ്പും ആരാധകർ ഏറ്റെടുത്തത്. ഇതിനോടകം തന്നെ ആയിര കണക്കിന് ലൈക്സും ലഭിച്ചിരിക്കുകയാണ്.