മകളുടെ സ്കൂൾ യൂണിഫോം ധരിച്ച് മകൾക്കൊപ്പം നിത്യ ദാസ്..! അനുജത്തിയാണോ എന്ന് ആരാധകർ..

മലയാള സിനിമയിൽ മറ്റ് നടിമാരെ പോലെ വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിന്ന നടിയാണ് നിത്യദാസ്. ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ ഈ പറക്കും തളിക എന്ന സിനിമയിലൂടെ മലയാളി പ്രേഷകരുടെ മനം കവർന്ന നടിയും കൂടിയാണ് നിത്യദാസ്. ഒറ്റ സിനിമയിലൂടെ നിരവധി ആരാധകരെയാണ് നടിയ്ക്ക് ലഭിച്ചത്.

ആദ്യം സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരം പിന്നീട് ബാലേട്ടൻ, കണ്മഷി, നരിമാൻ തുടങ്ങിയ സിനിമയിൽ പ്രേമുഖ തരങ്ങളോടപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ഭർത്താവും രണ്ട് മക്കളൊപ്പം കോഴിക്കോടിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് കുടുബം.

സോഷ്യൽ മീഡിയയിൽ സജീവമായ നിത്യദാസ് തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. നടി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ മികച്ച രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

എന്നാൽ ഇപ്പോൾ തരംഗമാകുന്നത് നിത്യദാസിന്റെ മറ്റൊരു ചിത്രമാണ്. മകളുടെ യൂണിഫോം ധരിച്ചാണ് നടി ഇത്തവണ ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. പ്രായം കൂടുമ്പോളും സൗന്ദര്യവും കൂടുകയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു നിത്യദാസിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. സിനിമയിൽ നിന്നും പിന്നിട്ട ശേഷം താരം മിനിസ്‌ക്രീനിൽ തിളങ്ങിയിരുന്നു. ഏതൊരു മേഖലയിലും താരം തന്റെതായ ഒരു കഴിവ് നിലനിർത്താറുണ്ട്.