അണ്ടർ വാട്ടർ ഫോട്ടോഷൂട്ട് വീഡിയോ ആരാധകർക്ക് പങ്കുവെച്ച് പ്രിയ നടി അനു സിത്താര..!!

1524

കാവ്യമാധവനു ശേഷം നിലവിൽ മലയാള സിനിമയിൽ ശാലീന സൗന്ദര്യമുള്ള ഏക നടിയാണ് അനു സിത്താര. അനു സിത്താരക്ക് പകരം വേറെ ഒരു നടിയുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ചുരുങ്ങിയ അഭിനയ ജീവിതം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ നടി എന്ന നിലയിൽ സിത്താരക്ക് കഴിഞ്ഞിട്ടുണ്ട്.

2013ൽ മുതൽ നടി അഭിനയ ജീവിതത്തിൽ നിറസാന്നിധ്യമാണ്. പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെയാണ് നടി ബിഗ്സ്ക്രീനിൽ തിളങ്ങുന്നത്. പിന്നീട് ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ പ്രണയകഥാ എന്ന സിനിമയിൽ താരം ചെറിയ വേഷം ചെയ്തിരുന്നു. എന്നാൽ ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഹാപ്പി വെഡിങ്സ് എന്ന സിനിമയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടുന്നത്.

ഒരു അഭിനയത്രി എന്നതിലുപരി അനു മികച്ച നർത്തകി കൂടിയാണ്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ നല്ല സജീവമാണ് താരം. തന്റെ പുത്തൻ വിശേഷങ്ങൾ ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ 2.5 മില്യൻ ആരാധകരാണ് തന്നെ ഫോള്ളോ ചെയ്യുന്നത്.

ഇപ്പോൾ വൈറലാവുന്നത് ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ്. മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ എസ്‌ ചിത്ര പാടിയ ഗാനത്തോടപ്പം സ്വിമ്മിംഗ് പൂളിൽ നീരാടുന്ന അതീവ സുന്ദരിയായ അനു സിത്താരയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഗാനം കൂടിയായപ്പോൾ വളരെ ഭംഗിയായി എന്നാണ് ആരാധകരുടെ അഭിപ്രായം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിക്കുന്നത് അനു സിത്താരയുടെ സ്വിമ്മിംഗ് പൂളിൽ നിന്നുള്ള വീഡിയോയാണ്. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് കാണികളെ ലഭിച്ചിരിക്കുകയാണ്. ഏതൊരു ചിത്രത്തിലും നടിയെ അതിസുന്ദരിയായിട്ടാണ് കാണാൻ കഴിയുന്നത്.