ഹുല ഹൂപ് വീഡിയോ ആരാധകർക്ക് പങ്കുവെച്ച് അഹാന കൃഷ്ണ..!! വീഡിയോ കാണാം..

മലയാള സിനിമയുടെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് നടൻ കൃഷ്ണ കുമാർ. ഒരുപാട് സിനിമകളുടെ ഭാഗമാകാൻ ഈയൊരു നടന് സാധിച്ചിട്ടുണ്ട്. കൃഷ്ണ കുമാർ സിനിമയിൽ എത്രത്തോളം സജീവമാണോ അതുപോലെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരത്തിന്റെ കുടുബം.

നാല് പെണ്മക്കൾ ഉള്ള ഒരു പിതാവാൻ നടൻ കൃഷ്ണ കുമാർ. പെണ്മക്കളിൽ മൂത്ത മകളാണ് അഹാന കൃഷ്ണ. അഹാന കൃഷ്ണയും തന്റെ പിതാവിന്റെ പാത തന്നെയാണ് തുടരുന്നത്. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുല്ലെങ്കിലും അനേകം ആരാധകരെയാണ് നടി സ്വന്തമാക്കിയത്.

ടോവിനോ തോമസ് നായകനായി എത്തിയ ലൂക്ക എന്ന സിനിമയിലൂടെയാണ് നടി ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. ചിത്രത്തിൽ താരം ടോവിനോയുടെ നായികയായിട്ടാണ് അഭിനയിക്കുന്നത്. വളരെ മികച്ച അഭിനയ പ്രകടനമാണ് അഹാന സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടിയ്ക്ക് സ്വന്തമായി വ്ലോഗ്ഗിങ് ചാനൽ വരെയുണ്ട്.

ലക്ഷ കണക്കിന് ആരാധകരാണ് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഉള്ളത്‌. തന്റെ വീട്ടിലെ വിശേഷങ്ങൾ യൂട്യൂബിലൂടെയാണ് നടി പങ്കുവെക്കുന്നത്. ഇപ്പോൾ അഹാനയുടെ മറ്റൊരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. റിംഗ് വയറിൽ വെച്ച് കറുക്കുന്ന അഹാനയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ചുരുക്കം ചിലവർ മാത്രം ചെയ്യുന്ന ഒരു അഭ്യാസമാണ് ഇപ്പോൾ അഹാന ചെയ്തിരിക്കുന്നത്.

https://youtu.be/Cxu6tz7whd8