ഇൻസ്റ്റാഗ്രാമിൽ വൈറലായി യുവ നടി ശാലിൻ സോയയുടെ പുത്തൻ ചിത്രങ്ങൾ..!! കാണാം..

അഭിനയ കഴിവ് കൊണ്ടും സൗന്ദര്യവും കൊണ്ടും മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശാലീൻ സോയ. ബാലതാരമായിട്ടാണ് ശാലീൻ അഭിനയ ജീവിതത്തിൽ കടക്കുന്നത്. സിനിമകളിൽ മാത്രമല്ല മലയാള പരമ്പരകളിലും തന്റെതായ കഴിവ് താരം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിൽ എന്നതിലുപ്പരി അവതാരികയും കൂടിയാണ് ശാലീൻ സോയ.

2006ൽ മുതലാണ് നടി അഭിനയ ജീവിതത്തിൽ സജീവമാകുന്നത്. ഔട്ട്‌ ഓഫ് സിലബസ്, ഒരുവൻ, വാസ്തവം, സൂര്യകിരീടം, എൽസമാ എന്ന ആൺകുട്ടി, ഒരിടത്തൊരു പുഴയൊണ്ട്, സ്വപ്ന സഞ്ചാരി, മല്ലുസിംഗ്, കർമയോദ്ധ, ഡ്രാമ, ധമാക്ക തുടങ്ങിയ മലയാള ചിത്രങ്ങളിൽ ശാലീൻ ശ്രെദ്ധയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ശാലീൻ തന്റെ മനോഹരമായ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാൻ മറക്കാറില്ല. ഇൻസ്റ്റാഗ്രാമിൽ തന്നെ ശാലീന് ആറ് ലക്ഷത്തിനു മുകളിൽ ഫോള്ളോവർസാണ് ഉള്ളത്‌. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

എന്നാൽ ഇത്തവണ നടി അതിസുന്ദരിയായിട്ടാണ് എത്തിയിരിക്കുന്നത്. ലൈറ്റ് നിറത്തിലുള്ള ഷർട്ടാണ് നടി ധരിച്ചിരിക്കുന്നത്. കൈകളിലുള്ള ബ്ലാഹ് ബ്ലാഹ് ബ്ലാഹ് എന്ന പുസ്തകവും ഏറെ ശ്രെദ്ധയമാവുന്നത്. നിമിഷ നേരം കൊണ്ടാണ് ശാലീന്റെ ചിത്രങ്ങൾ വൈറലായത്. താരത്തിന്റെ ചിത്രത്തിനോടപ്പം തന്നെ കുറിപ്പും ഏറെ ജനശ്രെദ്ധ നേടുകയാണ്. “ഉത്തരങ്ങൾക്ക് വേണ്ടി കാത്തിരിക്കരുത്, അവസരങ്ങൾ ഉപയോഗിക്കുക, എന്തിനാണെന്ന് എന്നോട് ചോദിക്കരുത്” എന്നായിരുന്നു കുറിച്ചത്.