വീണ്ടും ഒരു കിടിലൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ..!! താരത്തിൻ്റെ വൈറലായ വീഡിയോ കാണാം..

മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ അഭിനയ കാലയളവിൽ കൊണ്ട് മാത്രം അനേകം ആരാധകരെ സ്വന്തമാക്കിയ താരങ്ങളിൽ ഒരാളാണ് സാനിയ. ഏതൊരു വേഷവും നൽകിയാലും അത് ഭംഗിയായി ചെയ്തു നൽകാൻ താരത്തെ കൊണ്ട് സാധക്കുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ്.

ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും മികച്ച കഥാപാത്രങ്ങളായിരുന്നു സാനിയ ഇയ്യപ്പൻ മലയാളി പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഡി ഫോർ ഡാൻസിൽ സെക്കന്റ്‌ റന്നർപ്പായിരുന്നു സാനിയ.

ബാലതാരമായിട്ടാണ് താരം സിനിമയിൽ എത്തിയെങ്കിലും ക്വീൻ എന്ന ചലചിത്രത്തിലൂടെയാണ് സാനിയ ഏറെ ജനശ്രെദ്ധ നേടുന്നത്. പിന്നീട് താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹനലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ലൂസിഫർ എന്ന സിനിമയിൽ മഞ്ജു വാരിയരുടെ മകളായി പ്രേഷകരുടെ മുന്നിൽ വന്നിരുന്നു.

ഇൻസ്റ്റാഗ്രാമിൽ നിരന്തരം സാനിയ ആരാധകരുമായി സംവദിക്കാറുണ്ട്. തന്റെ പുതിയ പോസ്റ്റുകൾ ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് തന്റെ പുതിയ വീഡിയോയാണ്. ഇൻസ്റ്റാഗ്രാം റീൽസിൽ ഗ്ലാമർ വേഷത്തിലാണ് നടി നൃത്തം ചുവടുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

ഏകദേശം ലക്ഷ കണക്കിന് കാണികളെയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ നേടുന്നത് താരത്തിന്റെ നൃത്ത വീഡിയോസാണ്. ഇതിനു മുമ്പും സാനിയയുടെ പല ചിത്രങ്ങളും വൈറലായിട്ടുണ്ട്.

https://youtu.be/KqNPuQp8hVc