അതി മനോഹര നൃത്ത ചുവടുകളുമായി മീനാക്ഷി ദിലീപ്..! വീഡിയോ കാണാം..

മലയാള സിനിമയുടെ ജനപ്രിയ നായകനായ ദിലീപും ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാരിയരുടയും ഏക മകളാണ് മീനാക്ഷി. മാതാപിതാക്കളെ പോലെ തന്നെ അനേകം ആരാധകരുള്ള ഒരാൾ കൂടിയാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് ദിലീപിന്റെ മകൾ. ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്.

എന്നാൽ ഇപ്പോൾ മീനാക്ഷിയുടെ മറ്റൊരു പുതിയ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത്. അതിഗംഭീരമായി നൃത്ത ചുവടുകൾ വെച്ചാണ് നടി നൃത്തം ചെയ്യുന്നത്. സഞ്ജയ്‌ ലീല ബൻസലി സംവിധാനം ചെയ്ത പദ്മാവതി എന്ന ഹിന്ദി സിനിമയുടെ ഗാനത്തിലാണ് താരം ചുവടുകൾ വെക്കുന്നത്.

ഇതിനു മുമ്പും മീനാക്ഷി നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ താരത്തിന്റെ മെയ് വഴക്കത്തിനാണ് നിറഞ്ഞ കൈയടി നേടുന്നത്. ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാരിയർ മികച്ച ക്ലാസിക്കൽ ഡാൻസർ കൂടിയാണ് മഞ്ജു വാരിയർ. തന്റെ അമ്മയുടെ കഴിവാണ് മീനാക്ഷിയ്ക്കും ലഭിച്ചിരിക്കുന്നത് എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്.

ദിലീപിന്റെ അടുത്ത സുഹൃത്തവും നടനും സംവിധായകനുമായ നദിർഷായുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നിരുന്നത്. വിവാഹ ദിനത്തിൽ മീനാക്ഷിയും കൂട്ടുകാരും ഡാൻസ് ചെയ്തിരുന്നു. കഴിഞ്ഞ ചില ദിവസങ്ങളായി സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നത് ഈയൊരു ഡാൻസ് വീഡിയോയായിരുന്നു. ഇതിന്റെ ശേഷമാണ് താരം മറ്റൊരു വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

https://youtu.be/1LtMh1RO8uo