ക്യൂട്ട് ലുക്കിൽ സ്വസിക വിജയ്..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

മിനിസ്‌ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ സജീവമായ നടിയാണ് സ്വാസിക. ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ് ഒരു സ്ഥാനം അഭിനയ ജീവിതത്തിൽ താരം നേടിയെടുത്തിരിക്കുകയാണ്. മിനിസ്‌ക്രീനിൽ ഇന്ദ്രന്റെ സീത എന്ന ഓമന പേരിലാണ് നടിയെ അറിയപ്പെടുന്നത്. സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.

തുടക്കം സിനിമയിലൂടെയാണെങ്കിലും ഏറെ ജന പ്രീതി നേടി കൊടുത്തത് മലയാളം ടെലിവിഷൻ പരമ്പരയിലൂടെയാണ്. ഈയൊരു കാലയളവിൽ തന്നെ നടി പ്രേമുഖ നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ഇട്ടിമാണി മാഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ്, കട്ടപ്പനയിലെ ഹൃതിക്റോഷൻ തുടങ്ങിയ വിജയ സിനിമകളിൽ ശ്രെദ്ധയമായ വേഷങ്ങൾ ചെയ്യാൻ സ്വാസികയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

കട്ടപ്പനയിലെ ഹൃതിക്റോഷൻ എന്ന സിനിമയിലൂടെയാണ് നടി മലയാളി സിനിമ പ്രേമികളുടെയിടയിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. ചലച്ചിത്രത്തിൽ ഒരു തേപ്പുക്കാരിയുടെ കഥാപാത്രമായിരുന്നു സ്വാസിക കൈകാര്യം ചെയ്തിരുന്നത്. ഏത് മേഖലയിലാണെങ്കിലും വളരെ മികച്ച പ്രകടനമാണ് സ്വാസിക കാഴ്ചവെക്കുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് സ്വാസിക, താരം ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും തൻ്റെ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. നല്ല അഭിപ്രായങ്ങളാണ് തന്റെ ഓരോ ചിത്രത്തിനും ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് നടിയുടെ പുതിയ ചിത്രമാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതിസുന്ദരിയായ സ്വാസികയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. വ്യത്യസ്ത ഭാവത്തിലാണ് നടി ക്യാമറയുടെ മുന്നിൽ നിൽക്കുന്നത്. നിമിഷ നേരം കൊണ്ട് ചിത്രങ്ങൾക്ക് ആയിരകണക്കിന് ലൈക്‌സും കമെന്റ്സും വാരികൂട്ടുകയാണ്. ഇതിനുമുമ്പും നടി പങ്കുവെച്ചിട്ടുള്ള ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചിട്ടുള്ളത്.