ക്യൂട്ട് ചിത്രങ്ങൾ ആരാധകർക്ക് പങ്കുവെച്ച് നടി ഗായത്രി സുരേഷ്..!! ചിത്രങ്ങൾ കാണാം..

2015ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായി അവതരിപ്പിച്ച ജമ്‌നാ പ്യാരി എന്ന സിനിമയിലൂടെ മലയാള ചലചിത്ര രംഗത്തേക്ക് ചുവടുവെച്ച നടിയാണ് ഗായത്രി ആർ സുരേഷ്. ചലചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് നടി വേഷമിട്ടിരുന്നത്. അഭിനയ ജീവിതത്തിൽ തന്റെതായ ഒരു വ്യക്തി മുദ്ര നടി ഇതിനോടകം തന്നെ പതിപ്പിച്ചിരിക്കുകയാണ്.

ആദ്യ സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗായത്രിയ്ക്ക് പിന്നീട് ഒരുപാട് അവസരങ്ങളായിരുന്നു തേടിയെത്തിയത്. ഒരേ മുഖം, സഖാവ്, ഒരു മേക്സിക്കാൻ അപരാത, കല വിപ്ലവം പ്രണയം, ഇര തുടങ്ങിയ സിനിമകളിൽ ശ്രെദ്ധയമായ കഥാപാത്രങ്ങൾ നടി കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് സിനിമ മേഖലയിലും നടി ഏറെ സജീവമാണ്.

മോഡൽ രംഗത്ത് നിന്നുമാണ് നടി സിനിമയിലേക്ക് എത്തുന്നത്. 2014ലെ ഫെമിന മിസ്സ്‌ കേരള ജേതാവാണ് ഗായത്രി സുരേഷ്. നടിയായും, മോഡലായും, അവതാരികയായും നടി തിളങ്ങിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല സജീവമായ ഗായത്രി തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചു ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്.

എന്നാൽ ഇത്തവണ നടി പ്രേത്യക്ഷപ്പെട്ടിട്ടുള്ളത് വ്യത്യസ്ത ഭാവത്തിലും വേഷത്തിലുമാണ്. ഗ്ലാമർ ലുക്കിലാണ് നടി ഇപ്പോൾ തിളങ്ങി നിൽക്കുന്നത്. ഗായത്രിയുടെ ചിത്രങ്ങൾ കണ്ടിട്ട് നല്ല അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും ഉയരുന്നത്. തെലുങ്കിൽ ഗായത്രിയുടെ നിരവധി സിനിമകളാണ് ഇനി പുറത്തിറങ്ങാൻ ഉള്ളത്.