സാരിയിൽ സുന്ദരിയായി നടി ദുർഗ്ഗ കൃഷ്ണ..!! താരത്തിൻ്റെ ഫോട്ടോഷൂട്ട് മേകിങ് വീഡിയോ കാണാം.

ചുരുക്കം ചില സിനിമകൾ മാത്രം അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ സിനിമ നടിമാരിൽ ഒരാളാണ് ദുർഗ കൃഷ്ണ. 2017ൽ സിനിമ തീയേറ്ററിൽ ഇറങ്ങിയ പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചലചിത്രത്തിലൂടെയാണ് താരം സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്. തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയമായിരുന്നു ദുർഗ കൃഷ്ണ പ്രകടനമാക്കിയത്.

ശേഷം ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ പ്രേതം ടു, ലവ് ആക്ഷൻ ഡ്രാമ, കോൺഫെൻഷൻ ഓഫ് കുക്കൂ, കുട്ടിമാമ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല കന്നട സിനിമയിലും ദുർഗയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് ദുർഗ കൃഷ്ണ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നടിയുടെ വിവാഹ ചിത്രങ്ങളും ജീവിത പങ്കാളിയുമായുള്ള ചിത്രങ്ങളും ഏറെ വൈറലായിരുന്നു. കോൺഫൻഷൻ ഓഫ് കുക്കൂ എന്ന ചലചിത്രത്തിലെ നടിയുടെ പ്രൊഡ്യൂസരായ അർജുൻ രവീന്ദ്രനാണ് ദുർഗ ജീവിത പങ്കാളിയായി സ്വീകരിച്ചിരിക്കുന്നത്.

ഒരു അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല ക്ലാസിക്കൽ നർത്തകിയായും മോഡലായും താരം ഏറെ ജനശ്രെദ്ധ നേടിയിരുന്നു. ദുർഗയുടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുന്നത്. ഇപ്പോൾ നടി സാരീ ധരിച്ച് അരുവിയുടെ അടുത്തിരിക്കുന്ന ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇൻസ്റ്റാഗ്രാം വഴിയാണ് ദുർഗ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

https://youtu.be/PE9RQ7szHEw