സോഷ്യൽ മീഡിയയിൽ വൈറലായി റീമ കല്ലിങ്കലിൻ്റെ ട്രിബ്യുട്ട് ഡാൻസ്..! വീഡിയോ കാണാം.

മലയാളികൾ ഏറ്റെടുത്ത ഒരു മലയാളി നടിയാണ് റിമ കല്ലിങ്കൽ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് താരം മലയാളി പ്രേഷകരുടെ മുന്നിൽ എത്താറുണ്ട്. എന്നാൽ ഇപ്പോൾ നടിയുടെ മറ്റൊരു നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ലോകത്തിലെ തന്നെ പ്രേശക്ത സാഹത്യകാരികളിൽ ഒരാളായ മായ എയ്ഞ്ചലവിന്റെ വരികൾക്ക് നൃത്തം പകർന്നിരിക്കുകയാണ് റിമ കല്ലിങ്കൽ.

നിമിഷ നേരം കൊണ്ടാണ് തന്റെ വീഡിയോ ലോകമെമ്പാടും ഏറ്റെടുത്തത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയച്ച റിമ തന്നെയാണ് ഓരോ ചുവടും സാഹത്യകാരിക്ക് ആദരമായി നൽകിയിരിക്കുന്നത്. പാറക്കെട്ടുകൾക്കും തിയേറ്ററിലും കടൽ തീരത്തും നിന്നുമാണ് വ്യത്യസ്ത വേഷങ്ങളിൽ താരം വീഡിയോ പകർത്തിയിരിക്കുന്നത്.

പ്രതീഷ് രാമദാസാണ് ചുവടുകൾ ഒരുക്കി സംവിധാനം നിർവഹിച്ചിരിക്കുന്നത്. എന്നാൽ അതിമനോഹരമായി ഓരോ ഫ്രെയ്മുകളും പകർത്തിയിരിക്കുന്നത് ക്യാമറമാൻ ജീസ് ജോൺ ആണ്. സുഹൈൽ ബക്കറാണ് വീഡിയോയുടെ എഡിറ്റിംഗ് ഒരുക്കിയിരിക്കുന്നത്. മായ സംഗീതം എയ്ഞ്ചലവിന്റെ വരികൾക്ക് സംഗീതം പകർനാണ് റിമ നൃത്തം ചെയ്തിരിക്കുന്നത്. ലാമിയാണ് സംഗീതം നൽകിയിരിക്കുന്നത്.

റൈസ് എന്നാണ് പേരാണ് താരം വീഡിയോയുടെ തലക്കെട്ടായി നൽകിയിരിക്കുന്നത്. തന്റെ ഡാൻസ് അക്കാദമിയായ മാമാങ്കത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ മികച്ച സംവിധായകനായ ആഷിഖ് അബുവിന്റെ ഭാര്യയും കൂടിയാണ് റിമ കല്ലിങ്കൽ.

https://youtu.be/7FPfMqe8Euw