ഓപ്പറേഷൻ ജവയിൽ നിങ്ങൾ ശ്രദ്ധിക്കാതെ പോയ അബദ്ധങ്ങൾ.. വീഡിയോ കണ്ട് നോകൂ..

244

ഈ വർഷം ഫെബുവരിയിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ഓപ്പറേഷൻ ജാവ. എന്നാൽ കൊറോണയുടെ ഭാഗമായി അധിക നാൾ ബിഗ്സ്‌ക്രീനിൽ ഓടാൻ പറ്റിയില്ല. പിന്നീട് ഒടിടിയിൽ റിലീസ് ആവുകയായിരുന്നു. മികച്ച അഭിപ്രായമായിരുന്നു സിനിമ പ്രേമികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ഈ സിനിമ മലയാളികൾ ഇരുകൈൾ നീട്ടിയാണ് സ്വീകരിച്ചിരുന്നത്.

ബാലു വര്ഗീസ്, ലുക്ക്മാൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പ്രശാന്ത് അലക്സാണ്ടർ, ഇർഷാദ് അലി, മമിത ബൈജു, ദീപക് വിജയൻ, ധന്യ അനന്യ, പി ബാലചന്ദ്രൻ, വിനായകൻ, ഷൈൻ ടോം ചാക്കോ, മാത്യു തോമസ്, ബിനു പപ്പൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഓരോ താരങ്ങളും വളരെ മികച്ച അഭിനയ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

തരുൺ മൂർത്തിയാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മികച്ച സംവിധാനം എന്നായിരുന്നു പ്രേക്ഷകരിൽ നിന്നും ഉയർന്ന അഭിപ്രായം. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമാകുന്നത് സംവിധായകനു ഉണ്ടായ ചില തെറ്റുകൾ ചൂണ്ടി കാണിച്ചിട്ടാണ്. സിനിമയിൽ പ്രേമം എന്ന സിനിമയുടെ പ്രൈവസി കേസിനെ കുറിച്ച് വളരെ വിശദമായി കാണിച്ചു തരുന്നുണ്ട്.

നായകന്മാർ പ്രേമം സിനിമ എങ്ങനെ ചോർന്നുയെന്ന് വിശദമാക്കുന്നുണ്ട്. അതിനോടപ്പം തന്നെ ഒരു വേർഡപാട് അപ്‌ലോഡ് ആയി എന്ന് പറയുന്നുണ്ട്. പിന്നീട് വേർഡപാടിന്റെ മറ്റ് കാര്യങ്ങൾ പല രംഗങ്ങളിലും കാണിക്കുന്നുണ്ട്. ഇത് രൂപപ്പെട്ട ദിവസം ജനുവരി പതിനേഴിന് രണ്ടായിരത്തിരുപത് എന്ന ദിവസമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഈ കഥാ നടക്കുന്നത് 2015ലാണെന്നാണ് പല രംഗത്തിലും കഥാപാത്രങ്ങൾ പറയുന്നത്. ഇത് ശ്രെദ്ധിക്കാതെ പോയത് സംവിധായകനുണ്ടായ വലിയയൊരു പിഴയാണെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടി കാണിക്കുന്നത്.