നല്ല ഒരു വസ്ത്രം വാങ്ങാൻ പോലും ഗതിയില്ലാത്ത കാലമുണ്ടായിരുന്നു..! പഴയ കാലത്തെ കുറിച്ച് കുടുംബ വിളക്കിലെ “ശീതൾ” അമൃത നായർ..!

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ളത് സിനിമയെക്കാളും മലയാള പരമ്പരകളിലാണ്. മലയാളം സീരിയകളിൽ ഉള്ള ഓരോ അഭിനേതാക്കളും എന്നും പ്രേഷകരുടെ മനം കവർന്നിരുന്നു. ടെലിവിഷൻ ചാനലുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് എന്തുകൊണ്ടും ഏഷ്യാനെറ്റ്‌ തന്നെയാണ്. ടി ആർ പി റെറ്റിങ് കൂടുതലുള്ള അഞ്ചു പരമ്പരകളും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നതാണ്.

ഏഷ്യാനെറ്റിന് മറ്റൊരു എതിരാളിയെ ഇതുവരെ കണ്ടുമുട്ടാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ മലയാള പരമ്പരയാണ് കുടുബവിളക്ക്. ഏഷ്യാനെറ്റിലാണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്.

കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി സിദ്ധാർഥൻ ഭാര്യ സുമിത്ര എന്നീ കഥാപാത്രങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളാണ് കഥയിൽ പറയുന്നത്. സിദ്ധാർഥൻ എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നത് കെ കെ മേനോൻ ആണെങ്കിൽ സുമിത്രയുടെ കഥാപാത്രം കൈകാര്യം ചെയ്യുന്നത് സിനിമ നടി മീര വാസുദേവാണ്.

ഇളയ മകൾ ശീതൾ എന്ന കഥാപാത്രമായി എത്തുന്നത് അമൃത നായരാണ്. എന്നാൽ ഇപ്പോൾ സമയം മലയാളത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. “ഞാൻ ആദ്യം ഒരു സെയിൽസ് ഗേൾ ആയിരുന്നു. കുടുബത്തെ നോക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരുപാട് കസ്പ്പാടുകൾ സഹിച്ചിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോളാണ് ഒരു ഓഡിഷനിൽ പങ്കുയെടുക്കുവാൻ സാധിച്ചത്. ഇപ്പോൾ ശീതൾ എന്ന കഥാപാത്രം വരെ എത്തി നിൽക്കുകയാണ്.

ആദ്യം എനിക്ക് നന്ദി പറയാനുള്ളത് ജോസേട്ടൻ എന്ന വ്യക്തിയോടാണ്. കരണം അദ്ദേഹം വഴിയാണ് എനിക്ക് ഈയൊരു അവസരം ലഭിക്കുന്നത്. പിന്നീട് നന്ദി പറയാനുള്ളത് പരമ്പരയുടെ സംവിധായകനായ മഞ്ജു ധർമൻ സാറിനോടാണ്. അദ്ദേഹത്തിന്റെ ടീം നൽകുന്ന പിന്തുണ വലുതാണ്.

സാധാരണ അമൃതയായിരുന്നപ്പോൾ ഒരു പരിഹാസവുമോ, കളിയാക്കലോ ഒന്നുമില്ലായിരുന്നു. എന്നാൽ സീരിയലിൽ കയറിയതിനു ശേഷം ഇത് മാത്രമേയുള്ളു. ഒരുപാട് ബാധ്യതകൾ തീർക്കാനുണ്ട്. അതുക്കൊണ്ട് സിനിമയിൽ ഒരു അവസരം ലഭിക്കണം. ഈ ബാധ്യതകൾ തീർത്തതിനു ശേഷമേ കല്യാണം ഉണ്ടാകുകയുള്ളു. നിലവിൽ പ്രണയമില്ല.

പലരും വ്യാജ വാർത്തകളായി രംഗത്ത് എത്തുന്നത്. സീരിയളിൽ സഹോദരനായി അഭിനയിക്കുന്ന നോബിൻ ജോണിയുമായി ഫോട്ടോഷൂട്ടിനു ശേഷമാണ് ഇത്തരം വാർത്തകൾ പ്രെചരിക്കാൻ തുടങ്ങിയത്. നല്ല വസ്ത്രങ്ങൾ പോലും വാങ്ങാൻ സാധിക്കാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നല്ല നിലയിൽ ആണെന്നും നല്ല രീതിയിൽ ജീവിച്ചു പോകാൻ കഴിയുന്നുണ്ടെന്നും” താരം വെളിപ്പെടുത്തി.