കിടിലൻ ഡാൻസ് ആരാധകർക്ക് പങ്കുവെച്ച് അമെയ മാത്യൂ..!! വീഡിയോ കാണാം..

മലയാളി കര ഇരുകൈകൾ നീട്ടി സ്വീകരിച്ച ഒരു മലയാള വെബ് സീരീസാണ് കരിക്ക്. ഒരുപാട് വെബ് സീരീസ് വീഡിയോസാണ് കരിക്ക് ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുള്ളത്. ഇതിലുള്ള ഓരോ നടിനടന്മാരും വളരെ മികച്ച രീതിയിലാണ് അഭിനയം പ്രകടനമാക്കുന്നത്.

ഇത്തരത്തിൽ മലയാളികൾ ഇരുകൈ നീട്ടി സ്വീകരിച്ച ഒരു നടിയായിരുന്നു അമേയ മാത്യു. മികച്ച പ്രകടനം കാഴ്ചവെച്ച നടിയ്ക്ക് പിന്നീട് വെബ്സീരീസിൽ മാത്രമല്ല മലയാള സിനിമയിൽ വരെ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ജയസൂര്യ നായകനായ ആട് ടുയിൽ പ്രധാന വേഷത്തിൽ അമേയ എത്തിയിരുന്നു.

അഭിനയത്തിൽ മാത്രമല്ല മികച്ച ഒരു മോഡലും കൂടിയാണ് അമേയ. അനേകം ചിത്രങ്ങൾ അമേയ എല്ലാ ദിവസവും തൻ്റെ ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഏറെ സ്വീകാര്യതയാണ് അമയയുടെ ഓരോ പോസ്റ്റിനും ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത് തന്റെ പുതിയയൊരു വീഡിയോയാണ്.

ഗാനത്തിനു ചുവടുകൾ വെക്കുന്ന അമേയയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോ മാത്രമല്ല നടി പങ്കുവെച്ച അടിക്കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. “വർക്ക്ഔട്ട്‌ കഴിഞ്ഞ് ശരീരം തളരുമ്പോൾ.. മനസ് നൃത്തം ചെയ്യാൻ തുടങ്ങും. വളർച്ച ശരീരത്തിനെയുള്ളു.. മനസ്സിനില്ല” എന്നാണ് കുറിച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് നടി നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നാൽപതിനായിരം ലൈക്സും നാല് ലക്ഷത്തിനു മുകളിൽ കാണികളെയുമാണ് ലഭിച്ചിരിക്കുന്നത്. നടിയുടെ പുതിയ കാര്യങ്ങൾ അറിയുവാൻ ഏറെ ആകാംഷയിലാണ് ആരാധകർ.

https://youtu.be/CoOujqYDYD4