എത്ര കിലോ വരും മൊത്തത്തിൽ..! ചോദ്യത്തിന് മറുപടി നൽകി സൗഭാഗ്യ വെങ്കിടേഷ്..

1372

മലയാള സിനിമയിലെ മുത്തശ്ശി നടിയായ ശുഭലക്ഷ്മിയുടെ മകളാണ് നടിയും നർത്തകിയുമായ താര കല്യാൺ. താരയുടെയും രാജാറാമിന്റെയും ഏക മകളാണ് സൗഭാഗ്യ വെങ്കിദേഷ്. ടിക്ക്ടോക്കിലൂടെയാണ് താരം സോഷ്യൽ മീഡിയയിൽ നിന്നും അനേകം ആരാധകരെ സ്വന്തമാക്കിയത്. താര കുടുബത്തിൽ നിന്നുമാണ് സൗഭാഗ്യയുടെ വരവ്

സൗഭാഗ്യയുടെ പിതാവ് രാജാറാം സിനിമ സീരിയൽ രംഗത്ത് അഭിനേതാവ് തുടങ്ങി മേഖലയിൽ സജീവമായ ഒരു വ്യക്തിയാണ്. മുത്തശ്ശിയും അമ്മയും സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്നവർ. എന്നാൽ സൗഭാഗ്യ തിളങ്ങിയത് ഡബ്മാഷിലൂടെയാണ്. ഇത് വൈറലായോടെ അമ്മയെ പോലെ അഭിനയയത്തിലേക്ക് കടക്കുമെന്ന് വിചാരിച്ചവരാണ് മലയാളി പ്രേക്ഷകർ..

എന്നാൽ സിനിമയിലേക്ക് ഇല്ലയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സൗഭാഗ്യ. അഭിനേതാവും ടാറ്റൂ കലാകാരനുമായ അർജുനെയാണ് താരം ജീവിത പങ്കാളിയായി സ്വീകരിച്ചത്. തനിക്ക് യോജിച്ച ഒരു ഇണയെയാണ് തന്റെ അമ്മ സമ്മാനിച്ചതെന്ന് താരം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

ടിക്ടോക്ക് നിരോധിച്ചതോടെ താരം പിന്തുണയായി രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ നടിയ്ക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്‌. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് മോശമായി കമെന്റ് ഇട്ട വ്യക്തിക്ക് മറുപടി നൽകുന്നതാണ്.

താരം പങ്കുവെച്ച ഒരു ചിത്രത്തിനായിരുന്നു മോശമായ കമെന്റ് ലഭിച്ചത്. കമെന്റ് ഇങ്ങനെ ” ഇത് എത്ര കിലോ വരും” എന്ന ചോദ്യമായിരുന്നു. അതിനു സൗഭാഗ്യ നൽകിയ മറുപടി ഇങ്ങനെ “മൊത്തത്തിൽ 84 കിലോ വരും” എന്നാണ് പറഞ്ഞത്. വളരെ ശക്തമായ മറുപടി തന്നെയാണ് നടി നൽകിയിരിക്കുന്നത്.