വിമർശിക്കുന്നവർക്ക് മറുപടിയുമായി സനിയ ഇയപ്പൻ്റെ രീൽസ് വീഡിയോ..! കാണാം..

3415

മലയാളം സിനിമയുടെ യുവനടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. സമൂഹ മാധ്യമങ്ങളിൽ നിരന്തരം താരം ആരാധകരുമായി സംവദിക്കാറുണ്ട്. മികച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും നൃത്തം വീഡിയോകളും പങ്കുവെച്ച് കൊണ്ട് സാനിയ ആരാധകരുടെ മുന്നിൽ എത്താറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞു നിൽക്കുന്നത് സാനിയയും തന്റെ കൂട്ടുകാരിയുമായി ഡാൻസ് ചെയ്യുന്ന വീഡിയോയാണ്.

ഗ്ലാമർ വേഷത്തിലാണ് സാനിയ നൃത്തത്തിന് ചുവടുവെക്കുന്നത്. ഇരുപത് ലക്ഷം ഫോള്ളോവർസാണ് നടിയ്ക്കുള്ളത്. അതുകൊണ്ട് വീഡിയോ ഏഴ് ലക്ഷത്തിനു മുകളിൽ കാണികളാണ് വീഡിയോയ്ക്ക് ലഭിച്ചത്. മഴവിൽ മനോരമയിലെ ഏറെ ശ്രെദ്ധയമായ ഒരു റിയാലിറ്റി ഷോയായിരുന്നു ഡിഫോർ ഡാൻസ്.

പരിപാടിയിലെ ഏറ്റവും ശക്തമായ മത്സരാർത്ഥിയായിരുന്നു സാനിയ ഇയപ്പൻ. ആ സീസണിൽ സെക്കൻഡ് റണ്ണർപ്പ് താരം കരസ്ഥാമാക്കിയിരുന്നു. പിന്നീട് ബാലതാരമായിട്ടാണ് നടി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന സിനിമയാണ് സാനിയയുടെ ആദ്യ മലയാള ചലചിത്രം.

എന്നാൽ സിനിമയിൽ ഏറെ ശ്രെദ്ധ നേടുന്നത് ക്വീൻ എന്ന സിനിമയിലൂടെയാണ്. ശക്തമായ കഥാപാത്രമായിരുന്നു സാനിയ കൈകാര്യം ചെയ്തിരുന്നത്. പിന്നീട് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ലൂസിഫർ എന്ന സിനിമയിലെ ജാൻവി എന്ന കഥാപാത്രം ആരാധകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്.

സാനിയയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമയാണ് ദി പ്രീസ്റ്റ്. മികച്ച വിജയമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അഭിനയത്തിൽ മാത്രമല്ല മോഡൽ മേഖലയിലും താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുന്നത്.

സാനിയയുടെ ഒരു പുതിയ ഇൻസ്റ്റാഗ്രാം വീഡിയോയാണ് പ്രേക്ഷകർ വിമർശിക്കുന്നത്.