മകൾ ദിയയോടൊപ്പം പെർഫെക്റ്റ് ഓക്കേ ഡാൻസുമായി നടൻ കൃഷ്ണകുമാർ..!! വീഡിയോ കാണാം..

ഏറെ ആരാധകർ സോഷ്യൽ മീഡിയിൽ ഉള്ള താര കുടുബമാണ് നടൻ കൃഷ്ണ കുമാറിന്റെ. നടൻ പെണ്മക്കൾക്ക് സമൂഹ മാധ്യമങ്ങങ്ങളിൽ നല്ല പിന്തുണയാണ് ഉള്ളത്‌. ഓരോത്തർക്കും സ്വന്തമായി യൂട്യൂബ് വ്ലോഗ് ചാനലുണ്ട്. പുത്തൻ വിശേഷവും മറ്റ് കാര്യങ്ങൾ എല്ലാം താരങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് യൂട്യൂബിലൂടെയാണ്.

എന്നാൽ ഇപ്പോൾ വൈറലാവുന്നത് നടൻ കൃഷ്ണ കുമാറിന്റെയും മകൾ ദിയ കൃഷ്ണയുടെ കിടിലൻ നൃത്തമാണ്. പെർഫെക്ട് ഓക്കേ എന്ന ഡയലോഗിനാണ് ഇരുവരും ചുവടു വെച്ചിരിക്കുന്നത്. പിതാവ് കൃഷ്ണ കുമാർ ധരിച്ച ഷർട്ടും മുണ്ടുമാണ് ദിയയും ധരിച്ചിരിക്കുന്നത്.

പെർഫെക്ട് ഓക്കേ ആറ്റിട്സ് ആറ്റ് ടു ആറ്റ് ടാൻ ആൻഡ്‌ ദി കോൺ ആൻഡ്‌ ദി പാക്ക് എന്നായിരുന്നു മുഴുവൻ ഡയലോഗ്. കൊറോണയുടെ തുടക്ക കാലത്ത് കോഴിക്കോടുക്കാരൻ നൈസലാണ് ഈ ഡയലോഗിന്റെ പിന്നിലെ സൃഷ്ടാവ്. ശേഷം ഇത് വൈറലാവുകയും മലയാളികളും സിനിമ താരങ്ങളും ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

നടൻ കൃഷ്ണ കുമാറിന്റെയും മകൾ ദിയ കൃഷ്ണന്റെയും പുതിയ ഡാൻസ് വീഡിയോയ്ക്ക് നിമിഷ നേരം കൊണ്ടാണ് നിരവധി ലൈക്‌സും മികച്ച അഭിപ്രായങ്ങളും ലഭിച്ചത്. നൈസലിനു ശേഷം കോഴിക്കോട് സ്വദേശി തന്നെയായ അശ്വിൻ ഭാസ്കറായിരുന്നു ഡയലോഗിന് ബി ജി എം ചേർത്ത് പുറത്തിറക്കിയിരുന്നു.

https://youtu.be/JjEFXnflSzg