ഇൻസ്റ്റാഗ്രാം റീൽസിൽ സജീവമായി മോഹൻലാലിൻ്റെ പഴയകാല നായിക കിരൺ റത്തോർ…! വീഡിയോ കാണാം..

358

തെന്നിന്ത്യൻ മേഖലയിൽ ഏറെ തിളങ്ങി നിൽക്കുന്ന നടിയാണ് കിരൺ റാതോട്. 2001 മുതലാണ് താരം അഭിനയ ജീവിതത്തിൽ സജീവമാകുന്നത്. രാജസ്ഥാനിലെ രാജ്പുത് എന്ന പ്രേമുഖ കുടുബത്തിലാണ് നടിയുടെ ജനനം. 2001ൽ പുറത്തിറങ്ങിയ യാടെൻ എന്ന സിനിമയിലൂടെയാണ് ചലചിത്ര രംഗത്തേക്ക് കിരൺ റാതോട് കടക്കുന്നത്.

ആദ്യ സിനിമയിൽ അദ്ധ്യാപികയുടെ വേഷത്തിലായിരുന്നു നടി അഭിനയിച്ചത്. ഇരുകൈകൾ നീട്ടിയാണ് സിനിമ പ്രേക്ഷകർ തന്റെ കഥാപാത്രത്തെ സ്വീകരിച്ചത്. ഏറെ ജനശ്രെദ്ധ നേടിയ ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് നിരവധി പ്രേമുഖ തരങ്ങളോടപ്പം അഭിനയിക്കാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്.

തമിഴ് സിനിമയിലൂടെ അനേകം ആരാധകരെ സ്വന്തമാക്കിയ വിക്രം പ്രധാന വേഷത്തിൽ എത്തിയ ജെമിനി എന്ന സിനിമയിലും തലഅജിത് നായകനായി എത്തിയ വില്ലൻ കമല ഹാസൻ തകർത്തു അഭിനയിച്ച അൻബെ ശിവം എന്നീ സിനിമയിലും നായിക വേഷം കൈകാര്യം ചെയ്തിരുന്നത് കിരൺ റാതോടായിരുന്നു.

എന്നാൽ തമിഴ് സിനിമയിൽ മാത്രമല്ല മലയാള സിനിമയിലും ശ്രെദ്ധയമായ കഥാപാത്രങ്ങൾ നടി ചെയ്തിരുന്നു. മലയാള സിനിമയുടെ അഹങ്കാരമായ മോഹൻലാൽ അഭിനയിച്ച താണ്ടവത്തിൽ കിരന്നായിരുന്നു നായികയായി എത്തിയിരുന്നത്. മോഹൻലാലിന്റെ കൂടെ താരം തകർത്തു അഭിനയിച്ചിരുന്നു.

താണ്ടവത്തിൽ മാത്രമല്ല മമ്മൂട്ടി നായകനായ ഡബിൾസ്, മായക്കാഴ്ച തുടങ്ങിയാ സിനിമകളിലും നടി അഭിനയിച്ചിരുന്നു. സൗത്ത് ഇന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന നടി മികച്ച ഒരു മോഡലും കൂടിയാണ്. ഒരുപാട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ വൈറലാവുന്നത് ഏതാനും വർഷങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുമ്പിൽ പ്രേത്യക്ഷപ്പെട്ട നടിയുടെ വീഡിയോയാണ്.